ജെഎസ്‌സിവൈഎസ്‌സി ടൂർണമെന്‍റ് :എറിത്രിയ ഇന്‍റർ നാഷണൽ ചാമ്പ്യന്മാര്‍
Tuesday, May 23, 2017 4:54 AM IST
ജിദ്ദ: ജിദ്ദയിലെ ആദ്യത്തെ ഫുട്ബാൾ അക്കാദമിയാ ജിദ്ദ സ്പോർസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന നാലാമത് വൈഎസ്എൽ ടൂർണമെന്‍റിന് വർണോജ്വലമായ സമാപനം. ജിദ്ദയിലെ വിവിധ സ്കൂൾ വിദ്യാർഥികൾ ,രാഷ്ട്രീയ സാംസ്കാരിക കല-കായിക രംഗത്തെ പ്രമുഖരടക്കമുള്ള ഫുട്ബോൾ പ്രേമികൾ തിങ്ങി നിറഞ്ഞ തഹ്ലിയ ഡങ് സ്റ്റേഡിയത്തിൽ ആവേശം വാരി വിതറിയാണ് ടൂർണമെന്‍റ് സമാപിച്ചത്.

ഫൈനൽ മത്സരത്തിന് മുന്നോടിയായി ജഐസ്സി അണ്ടർ 9 അണ്ടർ 12 ട്രെയിനികളുടെയും, ജെസ്സി പൂർവ വിദ്യാർത്ഥികളും ജഐസ്സി അണ്ടർ 17 ടീമും തമ്മിൽ ആവേശോജ്വലമായ പ്രദർശന മത്സരവും നടന്നു . 15 വിഭാഗം മത്സരത്തിൽ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ എതിരില്ലാത്ത 4 ഗോളുകൾക്ക് അൽ വെറൂദ് ഇന്‍റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി കിരീടം ഉറപ്പിച്ചപ്പോൾ ആഫ്രിക്കൻ വന്യതയുടെ വേഗവും സൗന്ദര്യവും കോർത്തിണക്കി എറിത്രിയൻ ഇന്‍റർനാഷണൽ സ്കൂൾ എതിരില്ലാത്ത 6 ഗോളുകൾക്ക് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയെ പരാജയപ്പെടുത്തി അർഹമായ വിജയം പിടിച്ചെടുത്തു.

രണ്ടു ഹാട്രിക്കുകൾ കണ്ട അണ്ടർ 17 മത്സരത്തിൽ ലോക ക്ലാസിക് ഫുട്ബാളിനോട് കിടപിടിക്കുന്ന ബൈസൈക്കിൾ ക്ലിക്കിലൂടെ ഗോൾ നേടിയ എരിത്രായുടെ ഡെസിട് കേബിറൂട്ടു ഫൈനൽ മത്സരത്തിലെ ആദ്യ ഹാട്രിക്കിന് അർഹനായി. ടൂർണമെന്‍റിൽ മൊത്തം 8 ഗോളുകൾ നേടിയ ഫിലിമാന് സിരിക്കെ ടൂർണമെന്‍റിലെ ടോപ് സ്കോററും ഫൈനലിലെ രണ്ടാം ഹാട്രിക്കിനുടമയുമായി.

ആവേശോജ്വലമായ അണ്ടർ 15 ഫൈനൽ മത്സരത്തിൽ ഇന്ത്യൻ സ്കൂളിന്‍റെ ഫാദി രണ്ടു ഗോളുകളും ടോപ് സ്കോറെർ പദവിയും കരസ്ഥമാക്കി.ടൂർണമെന്‍റിലെ ഉജ്ജ്വല ഗോളുകളിൽ ഒന്ന് നേടിയ മിന്ഹാജ് കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു .നാലാമത്തെ ഗോൾ റാമിൻ നേടി .രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച വെറൂദ് ടീമിന് ഗോളുകൾ നേടാൻ മാത്രം ആയില്ല .

ടൂർണമെന്‍റിലെ മികച്ച കളിക്കാരായി അണ്ടർ 15 മികച്ച ഡിഫൻഡർ ഫൈസ് ഇസ്മായിൽ (ജഐസ്സി )മിഡ് ഫീൽഡർ രോഹിത് (അൽവറൂദ് )ഫോർവേഡ് നൗയിം (അൽ വറൂദ് ) ഫെയർ പ്ലേ (ടീമ് ജെ സ് സി )ൗ 17 മികച ഗോൾ കീപ്പർ അബ്ദുല്ല ഹാരിഫ് (നോവൽ) ഡിഫൻഡർ ഫറാഹ് അമ്മാർ (എറിത്രിയ ) മിഡ് ഫീൽഡർ റാഷിദ് ഇന്ത്യൻ സ്കൂൾ )പ്ലയെർ ഓഫ് ദി ടൂർണമെന്‍റ് ആയി ജെ സ് സി യിലെ സൈഫും ഫെയർ പ്ലേയ് ടീമിനുള്ള പുരസ്കാരം നോവൽ സ്കൂളും കരസ്ഥമാക്കി.

യൂത്ത് സോക്കർ ലീഗിന്‍റെ മുഖ്യ പ്രയോജകരായി ജോട്ടെൻ പെയിന്‍റും മറ്റു പ്രായോജകരായി താമേർ ,സെഡ്കോ ഹോൾഡിങ്ങും, ട്രാൻസ് ഫ്രെയ്റ്റ് പ്രൊജക്റ്റ് ആൻ ലോജിസ്റ്റിക് , യു റ്റി ലിനെസ് ഇ .എഫ് എസ്. ലോജിസ്റ്റിക്, ആപ്പിൾ ബീസ് ,മൊബൈൽ 1, അൽ ജാബിർ ലോണ്ടറിഫൈസൽ സ് അൽ നഈമി ,ജീപ്പാസ്, ക്ലിയർ വിഷൻ ഷീരാ ബേക്ക്സ് സ്പ്ളാഷ് സദാഫ്ക്ക ,അൽ ശിദാനി കോണ്‍ട്രാക്ടിങ് മിസ്റ്റർ ലൈറ്റ് , ട്രൈഡന്‍റ് ഹോട്ടൽ തുടങ്ങിയവരും കൈകോർത്തു.

ഫൈനൽ മത്സരത്തിൽ ഐ ഐ സ് ജെ ചെയര്മാന് മുഹമ്മദ് ഇക്ബാൽ എറിത്രിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്‍റ് അഹമ്മദ് മുഹമ്മദ് ബരാക്.ഐ ഐ സ് ജെ വൈസ് പ്രിൻസിപ്പാൾ നജീബ് ,ഐഐസ്ജെ ഹെഡ് മാസ്റ്റർ നൗഫൽ അൽ വെറൂദ് വൈസ് പ്രിന്സിപ്പാൾ പീറ്റർ റൊണാൾഡ് ,മുഹമ്മദ് ഇഷാഖ് സെഡ്ക്കോ തുടങ്ങിയവർ മുഖ്യാധിതികൾ ആയ ചടങ്ങിൽ ജിദ്ദയിലെ പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ അബ്ദുൽ മജീദ് നഹ (എംഎസ്എസ്) ഷിബു തിരുവനന്തപുരം (നവോദയ)കെ എം .ഷെരിഫ് കുഞ്ഞു ,റഷീദ് കൊളത്തറ ,എ പി കുഞ്ഞാലി ഹാജി ,സാക്കിർ മാസ്റ്റർ (ഓ ഐസിസി ) ശകീർ (കഐംസിസി ) മുഹമ്മദ് അലി ,ഫിറോസ് (ന്യൂ ഏജ് )അലി തേക്കുതോട് (പ്രവാസി സേവന കേന്ദ്ര )നൗഷാദ് അടൂർ (കല സാഹിതി) കുഞ്ഞു മുഹമ്മദ് കോടുശ്ശേരി (സ്നേഹ കൂട്ടം) കെടിഎ മുനീർ അൽ അബീർ ഏവിയേഷൻ ജിദ്ദയിലെ പ്രമുഖ പത്ര പ്രവർത്തകരായ മായിൻ കുട്ടി മലയാളം ന്യൂസ് (പ്രസിഡന്‍റ് മീഡിയ ഫോറം), പോൾസണ്‍ ഒൗസെഫ് സൗദി ഗസറ്റ് സ്പോർട്സ് എഡിറ്റർ, ഹാഷിം പി.പി ജയ്ഹിന്ദ് ടി.വി ,കബീർ കൊണ്ടോട്ടി തേജസ്, സാക്കിർ ചന്ദ്രിക, ഇസ്മായിൽ എറിത്രിയൻ ടി വി തുടങ്ങിയവരും കളിക്കാരെ പരിചയപ്പെടുകയും സമ്മാന ദാനം നിർവഹിക്കുകയും ചെയ്ത.ു

.ജഐസ്സി പ്രസിഡന്‍റ് ജഫാർ അഹമ്മദ് വൈ എസ്സ്. എൽ ചെയർമാൻ ബഷീർ മച്ചിങ്ങൽ ,ബഷീർ ടി പി, സാദിഖ് എടക്കാട്, പ്രവീണ്‍ പദ്മൻ ,സമീർ, ഫസീഷ് ,സിറാജുദീൻ ,താജ്മൽ ആദി രാജ ,അഷ്ഫാഖ് ,അസ്കർ നൗഫൽ പിഎംആർ, അൻവർ എം.പി തുടങ്ങിയവർ ചടങ്ങു നിയന്ത്രിച്ചു .ഇ എഫ് എസ് ബഷീറിന്‍റെ നേതൃത്വത്തിൽ അഡ്വ ,അഷ്റഫ് ,സകീർ ,സലിം ,മജീദ് ,ഡോക്ടർ സഫറുള്ള ,ഡോക്ടർ നസീർ തുടങ്ങിയ ടെക്നിക്കൽ കമ്മറ്റി വിവിധ മേഖലയിലെ മികവുറ്റ കളിക്കാരെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: മുസത്ഫ കെ.ടി