ഒതുക്കുങ്ങൽ പാലിയേറ്റിവ് കെയർ സൊസൈറ്റി ജിദ്ദ ചാപ്റ്റർ രൂപീകരിച്ചു
Tuesday, May 23, 2017 6:22 AM IST
ജിദ്ദാ: ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒതുക്കുങ്ങൽ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ജിദ്ദാ ചാപ്റ്റർ നിലവിൽ വന്നു. ഷറഫിയ്യ ഷിഫ ജിദ്ദ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ യോഗം വേൾഡ് പാലിയേറ്റീവ് മെന്പർ അനസ് കാളികാവ് ഉദ്ഘാടനം ചെയ്തു. സാന്ത്വന ചികിത്സാ രംഗത്ത് നിശബ്ദ വിപ്ലവം രചിച്ചു കൊണ്ടിരിക്കുന്ന പാലിയേറ്റിവ് പ്രസ്ഥാനത്തിന്‍റെ ചരിത്രവും വർത്തമാനവും ഹ്രസ്വമായ രീതിയിൽ അദ്ദേഹം അനാവരണം ചെയ്തു. മാരകമായ രോഗങ്ങൾ പിടിപെട്ടു പുറം ലോകം കാണാതെ വീടകങ്ങളിൽ ഒതുങ്ങി ശിഷ്ടജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്നവരെ സാധ്യമായ രീതിയിൽ ജീവിതത്തിന്‍റെ സാധാരണ അന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് പാലിയേറ്റിവ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കഐംഎ റഹീമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായി രക്ഷാധികാരികളായി ശൈഖ് ഇസ്ഹാഖ് മൂസ (തന്പി), പൂളക്കുണ്ടൻ അമീർ, ഹനീഫ വടക്കേതിൽ, അബ്ദുൽ ബാസിത് മാസ്റ്റർ, അലി ഹസ്സൻ ഇറയസ്സൻ, മജീദ് കൂട്ടീരി(ചെയർമാൻ) , കെ എം എ റഹീം (കണ്‍വീനർ), മൂച്ചിക്കാടൻ റഹീം( ട്രഷറർ), മുസ്തഫ പരവക്കൽ ,മുസ്തഫ നെച്ചിക്കാട്(വൈസ് ചെയർമാൻമാർ),അസ്ലം മഠത്തിൽ, ലത്തീഫ് കളത്തിങ്ങൽ( ജോയിൻ കണ്‍വീനർമാർ), സലീം സിപി, സജീർ ചെറുകുന്ന് (മീഡിയ കണ്‍വീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ശൈഖ് ഇസ്ഹാഖ് മൂസ(തന്പി), പൂളക്കുണ്ടൻ അമീർ, സികെ റസാഖ് മാസ്റ്റർ, അബ്ദുൽ ബാസിത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, ലത്തീഫ് കളത്തിങ്ങൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിപി സലീം സ്വാഗതവും റഹീം മൂച്ചിക്കാടൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി