റാഷിദ് ഗസ്സാലിയുടെ അഞ്ചാമത് റമസാൻ പ്രഭാഷണം
Tuesday, May 23, 2017 6:29 AM IST
ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈൻ മാനവ വിഭവശേഷി കേന്ദ്രം ഡയറക്ടർ റാഷിദ് ഗസ്സാലിയുടെ അഞ്ചാമത് റമസാൻ പ്രഭാഷണ പരന്പര ജൂണ്‍ 7,8,9( ബുധൻ, വ്യാഴം, വെള്ളി ) തീയതികളിൽ ഷറഫിയ്യ ഇന്പാല ഗാർഡൻ വില്ലയിൽ നടത്താൻ ഷറഫിയ്യ അൽറയ്യാൻ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു.സൈൻ ഡപ്യൂട്ടി ഡയറക്ടർ കെ.സി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

മൂന്നുദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരിപാടി മുൻ വർഷങ്ങളിലെ പോലെ രാത്രി 11.30 ന് തുടങ്ങി പുലർച്ചെ രണ്ടിന് അത്താഴത്തോടെ അവസാനിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയടെ വിജയത്തിന് വേണ്ടി ജിദ്ദയിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി 101 അഗ സ്വാഗത സംഘം രൂപീകരിച്ചു.

വി.പി മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ്, പി.എ. അബ്ദുറഹിമാൻ, കെ.പി. മുഹമ്മദ്കുട്ടി, ഡോ: കാവുങ്ങൽ മുഹമ്മദ്, മജീദ് നഹ, വികെ റഉൗഫ്, സലാഹ് കാരാടൻ(രക്ഷാധികാരികൾ) അഹമ്മദ് പാളയാട്ട് (ചെയർമാൻ ) റഷീദ് വരിക്കോടൻ (വർക്കിംഗ് ചെയർമാൻ) ഇസ്മായിൽ കല്ലായി, കെ.ടി. അബൂബക്കർ, നാസർ ചാവക്കാട്, സയ്യിദ് ഉബൈദ് തങ്ങൾ, മുഹമ്മദാലി ചുണ്ടക്കാടൻ, അലി മൗലവി നാട്ടുകൽ, ഹുസൈൻ ബാഖഫി പൊന്നാട്, സയ്യിദ് സഹൽ തങ്ങൾ (വൈസ് ചെയർമാ·ാർ), നാസർ വെളിയംകോട് (ജനറൽ കണ്‍വീനർ) ഇസ്മായിൽ മുണ്ടക്കുളം, അബ്ബാസ് ചെന്പൻ, ഉമ്മർ കോയ മദീനി, (ജോയിന്‍റ് കണ്‍വീനർമാർ) അഷ്റഫ് പൊന്നാനി (ചീഫ് ഓർഗനൈസർ) വി.പി ഹിഫ്സുറഹിമാൻ (ഫിനാൻസ് കണ്‍വീനർ ), നാസർ ഒളവട്ടൂർ, ലത്തീഫ് പടിക്കൽ(ഫിനാൻസ് കോഡിനേറ്റർ) അഡ്വ: അലവികുട്ടി (പബ്ലിസിറ്റി കണ്‍വീനർ) എം.ടി. അഫ്സൽ, ഷാജി പൂക്കാട്, സി.സി. റസാക്ക്, നാദിർഷ ആലുവ (പബ്ലിസിറ്റി കോഡിനേറ്റർ ) ജലീൽ കണ്ണമംഗലം (മീഡിയ കണ്‍വീനർ) സി.കെ. ഷാകിർ, സുൾഫിക്കർ ഒതായി, (മീഡിയ കോഡിനേറ്റർ) നിസാം മന്പാട് (പ്രോഗ്രാം കണ്‍വീനർ) സി.ടി ശിഹാബ് (പ്രോഗ്രാം കോഡിനേറ്റർ), അഷ്റഫ് കോയിപ്ര (ലോജിസ്റ്റിക് കണ്‍വീനർ) ഷംസുദ്ദീൻ പായേത്ത് (ലോജിസ്റ്റിക് കോഡിനേറ്റർ) ഇസ്മയിൽ മുണ്ടുപറന്പ് (വളണ്ടിയർ കണ്‍വീനർ) മജീദ് കള്ളിയിൽ, മുഹമ്മദാലി കോങ്ങാട്, റിയാസ് മഞ്ചേരി, മജീദ് അഞ്ചച്ചവിടി, സലിം അരക്കുപറന്പ്, ഉമർകുട്ടി അരീക്കോട് (വളണ്ടിയർ കോഡിനേറ്റർ) എൻ.എം ജമാലുദ്ദിൻ, (റിസപ്ഷൻ കണ്‍വീനർ) അഷ്റഫ് തില്ലങ്കേരി, റസാഖ് ചേലക്കോട് (റിസപ്ഷൻ കോഡിനേറ്റർ) കെ.സി അബ്ദുറഹിമാൻ (സ്റ്റേജ് & സൗണ്ട കണ്‍വീനർ) ജുനൈസ് കെ.ടി, അബൂട്ടി നിലന്പൂർ, ഹനീഫ പാണ്ടികശാല , മജീദ് ഷൊർണുർ, (സ്റ്റേജ് & സൗണ്ട് കോഡിനേറ്റർ) യൂസുഫ് ഹാജി (ഫുഡ് കണ്‍വീനർ ) നാലകത്തു കുഞ്ഞാപ്പ, ഇസ്സുദ്ദീൻ പാലപ്പെട്ടി, സി.സി. മുജീബ്, നൗഫൽ ഉള്ളാടൻ (ഫുഡ് കോഡിനേറ്റർ. വി.പി ഹിഫ്സുറഹിമാൻ സ്വാഗതവും അഷ്റഫ് പൊന്നാനി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസത്ഫ കെ.ടി