പ്രീ റമദാൻ സൗജന്യ ആരോഗ്യപരിശോധന
Wednesday, May 24, 2017 7:16 AM IST
ദുബായ്: എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി റമദാന് മുന്നോടിയായി 17 മുതൽ 24 വരെ സൗജന്യ ആരോഗ്യ പരിശോധന സഘടിപ്പിച്ചു. എൽഎൽ എച്ച് ഹോസ്പിറ്റൽ അബുദാബി, ലുലു മദിനത് സയ്ദ് സൂപ്പർമാർക്കറ്റ്, കേരള സോഷ്യൽ സെന്‍റർ എന്നിവിടങ്ങളിൽ വച്ചു രക്തസമ്മർദം, പ്രമേഹം, കൊളെസ്റ്ററോൾ എന്നിവയ്ക്ക് സൗജന്യമായി ചികിത്സ നൽകി.

മുൻ വർഷങ്ങളിൽ 20 ശതമാനത്തോളം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഈ സമയത്തു കൂടുതലായി കാണാറുണ്ട്. കൂടാതെ പ്രമേഹം മറ്റു അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അധികമായി കാണപ്പെടുന്നു. ഇവ മുൻകൂട്ടി കണ്ടു പരിഹരിക്കാൻ ഇതു പോലെയുള്ള സൗജന്യ ആരോഗ്യ പരിശോധനകൾ സാധിക്കുമെന്ന് എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി മെഡിക്കൽ ഡയറക്ടർ ഡോ. അന്പലകൻ വ്യക്തമാക്കി.

പതിനായരത്തിലധികം പേരാണ് ഈ വർഷത്തെ സൗജന്യ ആരോഗ്യ പരിശോധനയിൽ പങ്കാളികളായത്. ന്ധമാനസികമായും ആരോഗ്യകരമായും പുണ്യമാസത്തെ വരവേൽക്കാൻ ഇതുപകരിച്ചുവെന്ന് കേരള സോഷ്യൽ സെന്‍റർ സ്പോർട്സ് സെക്രട്ടറി ഗഫൂർ അഭിപ്രായപ്പെട്ടു. വർധിച്ച ജനപങ്കാളിത്തം കാരണം സൗജന്യ ആരോഗ്യ പരിശോധന 26 തീയതിവരെ നീട്ടിയതായി എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി അഡ്മിൻ ആൻഡ് ഓപ്പറേഷൻ ഹെഡ് അരവിന്ദ് ഭാഗാനിയ അറിയിച്ചു.

റിപ്പോർട്ട്: അനിൽ അബുദാബി