ക്യൂഎച്ച്എൽസി മൂന്നാം ഘട്ടം:36 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു
Wednesday, May 24, 2017 7:37 AM IST
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്‌സ്‌ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സിന്‍റെ മൂന്നാംഘട്ട പരീക്ഷ സൗദിയുടെ വിവിധ നഗരങ്ങളിൽ പ്രത്യേകം ഒരുക്കിയ 36 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു. റിയാദിലെ സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്‍റർ പുറത്തിറക്കിയ പുസ്തകത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ. റിയാദിൽ ഒന്പതും ജിദ്ദയിൽ നാലും ഖമീസ് മുശൈത്തിൽ രണ്ട് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.

വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നബീൽ പയ്യോളി (ബത്ഹ സഫമക്ക), ജസീല മുജീബ് (ബത്ഹ അൽ റയ്യാൻ), മുസ്തഫ സ്വലാഹി, ഹാജറ അരീക്കോട് (റിയാദ് നസീം), ഇഖ്ബാൽ കൊല്ലം, ഹിബ കുറ്റിച്ചിറ (റിയാദ് സുലൈ), മുബാറക് സലഫി (റിയാദ് ശിഫ സനാഇയ്യ), ശാക്കിർ ഉള്ളാൾ, എം. ടി. സബീഹ (റിയാദ് ഓൾഡ് സനാഇയ്യ), ഉമർ ഫാറൂഖ് മദനി, ഡോ: ആമിന കോഴിക്കോട് (മലാസ്), ശാക്കിർ പാണ്ടിക്കാട് (ഒലയ്യ), അബ്ദുൽ ജലീൽ വളവന്നൂർ, സോണിയ അബ്ദുറസാഖ് (ജിദ്ദ ബലദ്), ഉമർ കോയ മദീനി, അജിമോൻ കോയ (ജിദ്ദ കിലോ 13), പ്രൊഫ: മുഹമ്മദ് അസ്ലം, ഷംസീറ മുഹമ്മദലി, റഫീഖ് സുല്ലമി, സുമയ്യ ടീച്ചർ (ജിദ്ദ ബവാദി), അബ്ദുറഹ്മാൻ സലഫി (ഖമീസ് ജാലിയാത്ത്), അനീസ് അബ്ദുൽഖാദിർ (ഖമീസ് സനാഇയ്യ), ഹംസ ജമാലി (മജ്മഅ), വി.വി. ബഷീർ മാസ്റ്റർ (അൽ റാസ്), റാഫി സ്വലാഹി (ബുറൈദ), റഫീഖ് സലഫി (സഫറാ), താജുദ്ദീൻ സലഫി (മറാത്ത്), കുഞ്ഞിമുഹമ്മദ് മലപ്പുറം (അൽ ഖർജ്), അബ്ദുറഹ്മാൻ ഫാറൂഖി, മുഹമ്മദ് ഇഖ്ബാൽ (അൽകോബാർ), അബ്ദുൽജബ്ബാർ മദീനി (ദമ്മാം), മുബാറക് മദീനി (ഹഫർ അൽബാത്തിൻ), ഹിദായത് സ്വലാഹി (ഹായിൽ), ഫൈസൽ മദീനി (തബൂക്), ബഷീർ കണ്ണൂർ (അൽഹസ), ശാനിബ് സലഫി (യാന്പു), അർഷദ് ബിൻ ഹംസ (ജുബൈൽ), റാഷിദ് (തായിഫ്), യാസർ (ഖഫ്ജി), സലിം സുല്ലമി (മക്ക), മൊയ്തീൻകുട്ടി (മദീന), മൊയ്തു മന്നാനി (തായിഫ്), മൻസൂർ സലഫി (സാജിർ), അബ്ദുശഹീദ് ഫാറൂഖി (ഥാദിഖ്), നജ്മുദ്ദീൻ സലഫി (ഹുറൈമില) എന്നിവർ നേതൃത്വം നൽകി. പരീക്ഷാഫലം ജൂണ്‍ 3 നു ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ക്യൂ. എച്ച്. എൽ. സി. ചെയർമാൻ ശാകിർ വള്ളിക്കാപറ്റ, കണ്‍വീനർ മുനീർ പാപ്പാട്ട് എന്നിവർ അറിയിച്ചു.