അഞ്ചങ്ങാടി ഗ്രാമവേദി യുഎഇ ചാപ്റ്ററിനു പുതിയ നേതൃത്വം
Saturday, May 27, 2017 3:47 AM IST
അബുദാബി: ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന തൃശൂർ അഞ്ചങ്ങാടി എൻ ആർ ഐ കൂട്ടായ്മയുടെ ഭാഗമായ അഞ്ചങ്ങാടി ഗ്രാമവേദിയുടെ യുഎഇ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബൂബക്കർ ടി.എസ് (പ്രസിഡന്‍റ്), രജിറ്റ് സി.കെ, ഉണ്ണികൃഷ്ണൻ വി.സി (വൈസ് പ്രസിഡന്‍റ്) ,നസിബുദ്ധീൻ എ.കെ (സെക്രട്ടറി) ,കബീർഷ എ.പി , ആഷിഫ് (ജോ.സെക്രട്ടറി), ജലാൽ പി .വി ട്രഷറർ) ചിത്രൻ സി.കെ , നാസർ കെ.എച്ച് , ജൗഹർ , സബൂർ പി.സി ,ആർ.ടി ഷബീർ ,പി എ നൗഫൽ ,ആർ.ടി ജലീൽ ,മുഹമ്മദ് ഗസ്സാലി ,തൗഫീഖ് പി.വി. (എക്സിക്യൂട്ടീവ് കമ്മറ്റി) ഉപേദശകസമിതി അംഗങ്ങളായി ശാഹ് പി.വി , അബ്ദുൽ റഹിം ആർ.റ്റി , ഹംസ മുണ്ടൻ എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം ഗവ .സ്കൂളിൽ സ്റ്റേജ് നിർമ്മാണം , ശുദ്ധജല ലഭ്യത ഉറപ്പുവരുത്തി വാട്ടർ ഫിൽറ്റർ സംവിധാനം തുടങ്ങി അഞ്ചങ്ങാടി ഗ്രാമത്തിൽ വിവിധ സേവന-വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള