സണ്ണിച്ചായന് കുവൈത്ത് മലയാളി സമൂഹത്തിന്‍റെ ശ്രദ്ധാഞ്ജലി
Saturday, May 27, 2017 8:25 AM IST
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിൽ നിര്യാതനായ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ എം. മാത്യുസിന് (ടൊയോട്ട സണ്ണി) കുവൈത്ത് മലയാളി സമൂഹം ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അബാസിയ കമ്യൂണിറ്റി ഹാളിൽ നടന്ന അനുശോചന യോഗത്തിൽ കുവൈത്ത് ഒഐസിസി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതവും സാം പൈനുംമൂട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും മാത്യുസിന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളികളുമായിരുന്ന ജോണ്‍ മാത്യു, ആർ.സി. സുരേഷ്, എം.എ.ഹിലാൽ,ജോയ് മുണ്ടക്കാട്ട്, ജേക്കബ്, വിവിധ സംഘടനാ നേതാക്കളായ സുഗതകുമാർ, സഗീർ തൃക്കരിപ്പൂർ, രഘുനാഥൻ നായർ, ടി.വി.ഹിക്മത്, മാർക്കോസ് വില്ല്യംസ്, ഡോ. അമീർ, സാം അടപ്പനംകണ്ടത്തിൽ, മാമ്മൻ, രാജു സക്കറിയ, ചെസിൽ, ബാബുജി, ഷറഫുദീൻ കണ്ണോത്ത്, അഭി, രാജേഷ് സാഗർ, വർഗീസ്, ജ്യോതിദാസ്, ചാക്കോ ജോർജുകുട്ടി, അയൂബ്, സജി തോമസ് മാത്യു എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ