രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
Saturday, May 27, 2017 8:30 AM IST
മനാമ: പത്മശ്രീ മോഹൻലാലിന്‍റെ ജ·ദിനാഘോഷങ്ങളുടെ ഭാഗമായി ബഹറിൻ ലാൽ കെയേഴ്സ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ആയിരത്തോളം പേർ ക്യാന്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

ക്യാന്പിൽ വിശിഷ്ടാഥികളായെത്തിയ "ഒപ്പം’ സിനിമയുടെ സംഗീത സംവിധായകരായ 4 മ്യൂസിക്സിനെ ബഹറിൻ ലാൽ കെയേഴ്സ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാറും സെക്രട്ടറി ഫൈസൽ എഫ്എം ചേർന്ന് മൊമെന്‍റോ നൽകി ആദരിച്ചു. ഐഐപിഎ പ്രിൻസിപ്പൽ അന്പിളിക്കുട്ടൻ, ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ കെ.ടി. സലിം, സയ്ദ് അലി, ബിജു മലയിൽ എന്നിവരും ക്യാന്പ് സന്ദർശിച്ചു.

ലാൽ കെയേഴ്സ് ഭാരവാഹികളായ ഷൈജു, ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ, കിരീടം ഉണ്ണി, അരുണ്‍ തൈക്കാട്ടിൽ, അജി ചാക്കോ, അരുണ്‍ ഗണേശൻ, എന്നിവർ ക്യാന്പിനു നേതൃത്വം നൽകി.