എല്ലാ ദിവസവും സമൂഹ നോന്പുതുറയൊരുക്കി ആർഐസിസി
Sunday, May 28, 2017 2:40 AM IST
റിയാദ്: റമദാനിന്‍റെ മുഴുവൻ ദിവസങ്ങളിലും സമൂഹ നോന്പുതുറയും മതപഠന ക്ലാസുകളും ഒരുക്കി റിയാദ് ഇസ്ലാഹി സെന്‍റേഴ്സ് കോർഡിനേഷൻ കമ്മറ്റി (ആർഐസിസി) യുടെ നേതൃത്വത്തിൽ ആരംഭിച്ച ഇസ്ലാഹി ഇഫ്താർ മജ്ലിസിന് ഭക്തിസാന്ദ്രമായ തുടക്കം. റിയാദ് ബത്ഹയിലെ റെയിൽ സ്ട്രീറ്റിൽ കൂൾടെകിന് പിറകെവശമുള്ള മസ്ജിദ് അമീൻ യഹ്യ അൽമർഖബിൽ എല്ലാ ദിവസവും വൈകുന്നേരം അഞ്ചോടെയാണ് മജ്ലിസ് പ്രവർത്തനം ആരംഭിക്കുന്നത്.

ശൈഖ് അബ്ദുറഹ്മാൻ അബ്ദുല്ല അൽഈദാൻ, ശൈഖ് അബ്ദുൽ അസീസ് അശ്ശഅലാൻ, ശൈഖ് വലീദ് അബ്ദുറഹ്മാൻ അൽ മഹ്ദി, സുഫ്യാൻ അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തിൽ ഉമർ കൂൾടെക്ക് (മുഖ്യ രക്ഷാധികാരി), ഉമർ ശരീഫ്, ഡോ: സബാഹ് മൗലവി (രക്ഷാധികാരികൾ), ബഷീർ കുപ്പോടൻ (ചെയർമാൻ), മൊയ്തു അരൂർ, അബ്ദുൽമജീദ് ചെന്ദ്രാപിന്നി (വൈസ് ചെയർമാൻ), ഉബൈദ് തച്ചന്പാറ (ജനറൽ കണ്‍വീനർ), ശനോജ് അരീക്കോട്, ശബീബ് കരുവള്ളി (ഫൈനാൻസ്), നൗഷാദ് പെരിങ്ങോട്ടുകര, മഅറൂഫ് മുല്ലശ്ശേരി (ഫുഡ്), മുനീർ പാപ്പാട്ട്, ജാഫർ പൊന്നാനി (ക്ലാസ് ഓർഗനൈസേഷൻ), നബീൽ പയ്യോളി, യാസർ അറഫാത്ത്, റിയാസ് ചൂരിയോട് (വളണ്ടിയർ വിംഗ്) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.

കേരളീയ ഭക്ഷണം മജ്ലിസിന്‍റെ സവിശേഷതയാണ്. ഡോ: സ്വബാഹ് മൗലവി, ഉമർ ഫാറൂഖ് മദനി, മുബാറക് സലഫി, മുസ്തഫ സ്വലാഹി, മുഹമ്മദ് ചിശ്തി, റാഫി സ്വലാഹി, ശാക്കിർ ഉള്ളാൾ എന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി വരുന്നത്. അബ്ദുൽമജീദ് ചെന്ത്രാപ്പിന്നി, അബ്ദുസ്സമദ് പട്ടാന്പി, റിയാദുറഹ്മാൻ, ഉബൈദ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വൈജ്ഞാനിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. റമദാനിന്‍റെ ആദ്യ ദിവസം ശാക്കിർ ഉള്ളാൾ വെളിച്ചമാവണം ഖുർആൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.