ചിലങ്ക പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
Sunday, May 28, 2017 2:44 AM IST
റിയാദ്: റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക പന്ത്രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഏക്സിറ്റ് 18 ലെ നൂറ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ നൃത്തോത്സവത്തിന്ടെ ഉദ്ഘാടനം എൻ ആർ കെ വെൽഫെയർ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിള ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
റീന കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി നൂറോളം കുട്ടികൾ പങ്കെടുത്തു. അറുപത്തഞ്ചോളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി. ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ ഒപ്പനയും സിനിമാറ്റിക് നൃത്തങ്ങളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.

എട്ടു വർഷമായി തുടർച്ചയായി നൃത്തപഠനം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന ആരതി രാജീവിനെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കൃപ കൃഷ്ണകുമാർ, ഗിരിദാസ്, റോജി, ബബിത റോജി, കാകോണ്‍ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൃപ കൃഷ്ണകുമാർ യോഗത്തിനു നന്ദി രേഖപ്പെടുത്തി. നിസാം വെന്പായം അവതാരകനായിരുന്നു. മധു, സുകേഷ്, രൂപേഷ്, ഷമാൽ, വേണു, പ്രസാദ്, ശ്രീലാൽ, നിമിഷ വേണുഗോപാൽ, സുജിത്, ബാബു, ജോസ്, സജീവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ