കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍ററിന് ജിദ്ദയിൽ വിഭവ സമാഹരണ കാന്പയിൻ
Monday, May 29, 2017 7:30 AM IST
ജിദ്ദ: കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്‍ററിന്‍റെ വിഭവ സമാഹരണത്തിന് റംസാൻ ഒന്നു മുതൽ 25 വരെ കാന്പയിൻ നടത്താൻ മണ്ഡലം കെ.എം.സി.സിയുടെയും കൊണ്ടോട്ടി സി.എച് സെന്‍ററിന്‍റെയും സംയുക്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റികൾ വഴിയും സമുനസുകളുടെ സഹായത്തോടെയും പതിനഞ്ച് ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യം വെക്കുന്നത്.

മുൻ വർഷം പത്ത് ലക്ഷം രൂപയാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിക്ക് കീഴിലുള്ള സി.എച്ച് സെന്‍റർ ഡയാലിസിസ് സെന്‍റർ പ്രവർത്തനത്തിന് നൽകിയിരുന്നത്. പ്രതിദിനം തൊണ്ണൂറ് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്‍ററാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്‍റർ. പ്രവാസി സമൂഹം ഈ കാന്പയിൻ വിജയിപ്പിക്കണമെന്ന് യോഗം അഭ്യർഥിച്ചു.

ജിദ്ദ കൊണ്ടോട്ടി സി.എച്ച് സെന്‍റർ ആക്ടിംഗ് ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.എൻ.എ ലത്തീഫ് ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു. ഉസ്മാൻ താന്നിക്കൽ, കെ.കെ മുഹമ്മദ്, ലത്തീഫ് കൊട്ടപ്പുറം, പി.ഇ നാസർ, നാസർ ഒളവട്ടൂർ, ശരീഫ് നീറാട്, മുഹമ്മദ് തെറ്റൻ, ഫിറോസ് പരതക്കാട്, സലീം ഐക്കരപ്പടി, സലീം വാവൂർ, മുഷ്താഖ് മധുവായ്, സാബിത് ചെറുകാവ്, കെ.പി അബ്ദുറഹിമാൻ ഹാജി ഖിറാഅത്ത് നടത്തി. സി എച്ച് സെന്‍റര് കണ്‍വീനർ പി.വി ഹസൻ സിദ്ദീഖ് ബാബു സ്വാഗതും ഉമർകോയ തുറക്കൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ