എമിരേറ്റ്സ് ഫ്യൂച്ചർ അക്കാഡമിക്ക് മികച്ച വിജയം
Monday, May 29, 2017 7:33 AM IST
അബുദാബി: പ്ലസ്ടു സിബിഎസ്ഇ പരീക്ഷയിൽ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ അക്കാഡമി 98 ശതമാനം വിജയത്തോടെ മികച്ച വിജയം കരസ്ഥമാക്കി. 112 കുട്ടികൾ പരീക്ഷ എഴുതിയതിൽ 105 കുട്ടികളും തിളക്കമാർന്ന വിജയം നേടി.

സയൻസ് വിഷയത്തിൽ 59 കുട്ടികൾ പരീക്ഷ എഴുതിയതിൽ 57 പേരും വിജയിച്ചു. സയൻസ് ഗ്രൂപ്പിൽ തനുശ്രീ പോട്ലൂരി 94 ശതമാനം മാർക്ക് കരസ്ഥമാക്കിയപ്പോൾ ശിവാങ്ങി ശ്യാം 94.8 ശതമാനം നേടി കോമേഴ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയതായി പ്രിൻസിപ്പാൾ വിനായഗി കൃഷ്ണഗിരി അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള