കോട്ടപ്പുറം സ്നേഹ സംഗമം
Monday, May 29, 2017 7:34 AM IST
അൽഐൻ: നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം നിവാസികൾ കോട്ടപ്പുറം സ്നേഹ സംഗമം സംഘടിപ്പിച്ചു. അൽ ഐൻ അൽ വഹ മാളിൽ രാവിലെ ഒന്പതിന് തുടങ്ങിയ സംഗമം രാത്രി ഏഴിന് അവസാനിച്ചു.

മാപ്പിള പാട്ട്, ഖുർആൻ പാരായണം, അറബി പാട്ട് മത്സരം, ചോദ്യോത്തര മത്സരം ഗ്രാമങ്ങളിൽ പുതിയ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കസേര മത്സരം, ചാക്ക് മത്സരം, വിവിധ തരം കലാ കായിക മത്സരങ്ങൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവ സംഗമത്തിന്‍റെ ഭാഗമായിരുന്നു. മുപ്പത് വർഷം മുന്പ് കോട്ടപ്പുറത്ത് സജീവമായിരുന്നു രിഫായിയ ദഫ് സംഘത്തിന്‍റെ ദഫ് മുട്ട് പ്രദർശനവും സംഗമത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.

കെ.പി. ശാഹി ഉദ്ഘടനം ചെയ്തു. പുതിയാളം മുസ്തഫ അധ്യക്ഷത വഹിച്ചു. ശംഷുദീൻ മുസ്ലിയാർ, പി.എം.എച്ച് അബ്ദുൽ അസീസ്, പി.കെ. മുഹമ്മദ് കുഞ്ഞി ഹാജി, കബീർ പി.പി., ജാബിർ, ഫിനാസ് എന്നിവർ പ്രസംഗിച്ചു. അബുതാഹിർ, മമ്മി കോട്ടപ്പുറം, സ്വാബിർ വി, സുബൈർ ഉഗ്രാണി, യൂനുസ് പറന്പത്ത് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള