മീഡിയ പ്ലസിന് മിയ മാർക്കറ്റ് മാഗസിൻ ഇന്‍റർനാഷണൽ മീഡിയ അവാർഡ്
Monday, May 29, 2017 7:38 AM IST
ദോഹ: യുകെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്‍റെ ജിസിസി എന്‍റർ പ്രൈസസ് അവാർഡ് 2017ലെ ഇന്‍റർനാഷണൽ മീഡിയ മാർക്കറ്റിംഗ് കന്പനി അവാർഡ് മീഡിയ പ്ലസിന്.

ഗൾഫ് വിപണിയിൽ ഉപഭോക്താക്കൾക്ക് സംരഭകരുമായ ബന്ധപ്പെടുവാനുള്ള അവസരമൊരുക്കുന്ന ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഉൾപ്പെടെയുള്ള നിരവധി മാധ്യമങ്ങളും ഈവന്‍റ് മാനേജ്മെന്‍റ് രംഗത്തെ പുതിയ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള പുത്തൻ ആശയങ്ങളുമാണ് മീഡിയ മീഡിയ പ്ലസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ഏത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുന്പോൾ അത് സ്വീകരിക്കുമെന്നുമാണ് ഈ വിജയങ്ങൾ തെളിയിക്കുന്നതെന്ന് മീഡിയ പ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങര പറഞ്ഞു.

ടെക്നോളജി, ലീഗൽ, കമ്യൂണിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലയിൽ ജിസിസിയിലെ മികച്ച നേട്ടം കൈവരിച്ച കന്പനികൾ നൽകുന്ന അവാർഡാണ് മിയ മാർക്കറ്റ് ജിസിസി എന്‍റർപ്രൈസസ് അവാർഡ്.