പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ അലുംനി ഇഫ്താർ 23 നു ജിദ്ദയിൽ
Monday, June 19, 2017 5:52 AM IST
ജിദ്ദ : പാണക്കാട് ദാറുൽ ഉലൂം ഹൈസ്കൂൾ 1988 ’89 വർഷത്തെ പത്താം തരത്തിലെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഇഫ്താർ സംഗമം വെള്ളിയാഴ്ച ഷറഫിയ രാര അവീസ് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടുവർഷം മുന്പു രൂപീകരിച്ച ഈ കൂട്ടായ്മ വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളും മറ്റും നടത്തി വരുന്നുണ്ട്. ജിദ്ദ കേന്ദ്രമാക്കി നാട്ടിലെയും മറ്റു ഗൾഫ് നാടുകളിലെയും പൂർവ വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ച് ഈ സൗഹൃദ കൂട്ടായ്മ വിപുലപ്പെടുത്താൻ ഭാരവാഹികൾ ഉദ്ദേശിക്കുന്നു. അതിന്‍റെ ഭാഗമായി പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂളിലെ എല്ലാ പൂർവ വിദ്യാർത്ഥികളെയും ഈ കൂട്ടായ്മയിൽ അണിചേർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കൂട്ടായ്മയിൽ ചേരാൻ താല്പര്യമായുള്ള പാണക്കാട് ഡിയുഎച്ച്എസ് പൂർവ വിദ്യാർത്ഥികൾക്ക് ഹാരിസ് കൊന്നോല (ജിദ്ദ 0502 580 924 ) , പി.കെ ഫിറോസ് (മക്ക - 0504 317 246), കാന്പർ നാസർ (ദമാം0503 073 765), എൻ.കെ. ഉമ്മർ (യു.എ.ഇ 00971 507 239 690) മാളിയൻ സമദ് ( മലപ്പുറം 0091 94472 55562 ) തുടങ്ങിയവരുമായി ബന്ധപ്പെടാം.

റിപ്പോർട്ട്: മുഹമ്മദ് യുനസ്