സിബിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റിയാദ് നവോദയ കുടുംബവേദിആദരിച്ചു
Monday, June 19, 2017 5:53 AM IST
റിയാദ്: സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടയി നവോദയ കുടുംബവേദിയിലെ വിദ്യാർത്ഥികളെ സംഘടന ആദരിച്ചു. ആൽആലിയ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന നയൻതാര പ്രദീപ് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടുകയും 94.2 ശതമാനം മാർക്കോടെ സ്കൂളിൽ ഫസ്റ്റാകുകയും ചെയ്തു. എംബസി സ്കൂൾ വിദ്യാർത്ഥിനി പത്താംക്ലാസ് പരീക്ഷ എഴുതിയ നജ്വ സിദ്ദീഖിന് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചിട്ടുണ്ട്.

സംഘടനയുടെ ഉപഹാരം കുടുംബവേദി കണ്‍വീനർ ദീപാ ജയകുമാർ നയൻതാര പ്രദീപിനു കൈമാറി. നജ്വ സിദ്ദീഖിന് ചെയർപേഴ്സൻ നിഷാ അഹമ്മദും ഉപഹാരം കൈമാറി. കുടുംബവേദി അംഗങ്ങളും നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.