മുസഫ സെന്‍റ് മേരീസ് കോണ്‍ഗ്രിഗേഷന്‍റെ സമർപ്പണ ശുശ്രൂഷ നടത്തി
Monday, June 19, 2017 5:59 AM IST
അബുദാബി: സെന്‍റ് ജോർജ്ജ് ഓർത്തോഡോക് കത്തീഡ്രലിന്‍റ കീഴിൽ പുതുതായി രൂപീകരിച്ച രണ്ടു കോണ്‍ഗ്രിഗേഷനുകളിൽ ഒന്നായ മുസ്സഫ സെന്‍റ് മേരീസ് കോണ്‍ഗ്രിഗേഷന്‍റെ സമർപ്പണ ശുശ്രുഷയും മുസഫ ബനിയാസ് മഫറക്ക് എന്നീ പ്രദേശങ്ങളിലുള്ള ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനവും ജൂണ്‍ 16, വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ മുസഫ മാർത്തോമ്മാ പാരിഷ്ഹാളിൽ നടന്നു. ചടങ്ങുകൾക്ക് മുഖ്യാഥിതിയായി എത്തിച്ചേർന്നത് മലങ്കര ഓർത്തോഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസന അദ്ധ്യക്ഷൻ അഭി. യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്തയാണ്.

അഭി. തിരുമനസ്സിന് മുസഫ മാർത്തോമ്മാ പാരിഷ്ഹാളിൽ വൈകുന്നേരം 5.30 സ്വീകരണം നൽകി. ആറിന് സന്ധ്യ നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബ്ബാനയും സമർപ്പണ ശുശ്രൂഷയും നടന്നും. ഇടവക വികാരി ഫാ. എം.സി മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി സന്തോഷ് പവിത്രമംഗലം സ്വാഗതവും മാനേജിങ് കമ്മറ്റി മെന്പർ ഗീവർഗീസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ഇടവ സഹ വികാരി ഫാ ഷാജൻ വർഗീസ് ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ എന്നിവർ കോണ്‍ഗ്രിഗേഷന്‍റെ ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നോടുകൂടി പരിപാടികൾക്ക് സമാപനമായി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള