ഹമീദ്ക്കയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുന്നു
Wednesday, June 21, 2017 6:29 AM IST
ദോഹ: അരനൂറ്റാണ്ട് കാലത്തോളം ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് നേതൃപരമായ പങ്ക് വഹിച്ച് മുഴുവൻ ആളുകൾക്കും മാതൃകപരമായ ജീവിതം കാഴ്ച്ച വച്ച് കെ.പി അബ്ദുല്ഹമീദ് സാഹിബിന്‍റെ വിയോഗത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ അനുശോചന പ്രവാഹം തുടരുകയാണ്. പരിചയപ്പട്ടവരിലെല്ലാം സൗഹൃദത്തിന്‍റെ ഉദാത്ത മാതൃക സൃഷ്ടിച്ച പൊതുപ്രവർത്തകനായിരുന്നു ഹമീദ്ക്ക എന്ന് ദോഹയിൽ നടന്ന വിവിധ അനുശോചന യോഗങ്ങളിലെ ജനസഞ്ചയം സാക്ഷ്യപ്പെടുത്തി.

എംഇഎസ് സ്ക്കൂളിന്‍റെ സ്ഥാപനത്തിൽ ശ്രദ്ധേയമായ സംഭാവന അർപ്പിക്കുകയും ദീർഘകാലം മാനേജ്മെന്‍റ് കമ്മിറ്റിക്ക് നേതൃത്വം നൽകുകയും ചെയ്ത ഹമീദ്ക്കയുടെ വിയോഗം എംഇഎസ് ഇന്ത്യൻ സ്കൂളിനെയും അതിന്‍റെ സ്ഥാപകരേയുമാണ് ഏറെ ദു:ഖത്തിലാഴ്ത്തിയത്. എംഇഎസ് ഇന്ത്യൻ സ്കൂള്യുണിറ്റി ഖത്തറും സംയുക്തമായി സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ മിലൻ അരുണ്‍, കെ.എം. വർഗീസ്, നിലാങ്ങ്ഷു ഡേ, ഡേവിസ് എടക്കുളത്തൂര്, കെ.കെ ഉസ്മാന്, എസ്.എ.എം ബഷീര്, കരീം അബ്ദുല്ല, ഹസന്ചൊഗ്ലൈ, ഹമദ് അബ്ദുറഹ്മാന്, യാസിർ , മണികണ്ഠൻ , കെ.കെ ശങ്കരൻ, ദിവാകര്പൂജാരി, കെ. മുഹമ്മദ് ഈസ, ശംസുദ്ധീന് ഒളകര, അഹമ്മദ് അന്സാരി, സി.കെ ഫസല്, സുഹൈല് ശാന്തപുരം, കെ.വി അബ്ദുല്ലക്കുട്ടി, റഫീഖ് അഴിയൂർ, കെ.എസ് പ്രസാദ്, കരീം ഹാജി, സക്കറിയ, ഡോ. സമീര്മൂപ്പന്, മശ്ഹൂദ് തിരുത്തിയാട്, എ.പി ഖലീല്, ഹമീദ ഖാദര്തുടങ്ങി ഖത്തറിലെ ഇന്ത്യന്സമൂഹത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.

മലയാളി കൂട്ടായ്മ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പി.എൻ ബാബുരാജൻ, എ.പി മണികണ്ഠൻ, കരീം അബ്ദുല്ല, ജോപ്പച്ചന്തെക്കേക്കുറ്റ്, സി.വി റപ്പായി, കെ.എം. വര്ഗീസ്, കെ.കെ ശങ്കരൻ, കെ.കെ ഉസ്മാന്, മോഹന്അയിരൂർ, കെ. മുഹമ്മദ് ഈസ, ഡോ. യാസർ, വി.കെ അനിൽ, സന്തോഷ് ടി.വി, മുഹമ്മദലി പൊന്നാനി. വിനോദ്, ഇഖ്ബാല്ചേറ്റുവ, പി.എ മുബാറക്, ഗിരീഷ് കുമാർ സംസാരിച്ചു. ചെറുതും വലുതുമായ നിരവധി അനുശോചന പരിപാടികളാണ് ദോഹയിൽ നടന്നത്.

റിപ്പോർട്ട്: അമാനുല്ല വടക്കാങ്ങര