തൊഴിലാളികൾക്ക് സ്നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താർ സംഗമം
Wednesday, June 21, 2017 6:32 AM IST
റിയാദ്: റിയാദിലെ ഏവും വലിയ തൊഴിൽ മേഖലയായ ന്യൂസനയ്യയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് സ്നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ കമ്മിററിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കേളി ആദ്യമായാണ് ന്യൂസനയ്യയിലെ തൊഴിൽ മേഖലയിൽ വിപുലമായ രീതിയിൽ ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നത്. വൃതാനുഷ്ഠാനത്തിന്‍റെ നിറവിൽ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമുയർത്തി റമദാൻ 25-ാം നാൾ സംഘടിപ്പിച്ച സമൂഹ നോന്പുതുറയിൽ മലയാളികളെക്കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, ഫിലിപ്പൈൻസ്, സിറിയ, സുഡാൻ, യെമൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. കുടുംബങ്ങൾക്കും സ്ത്രീകൾക്കും നോന്പുതുറക്കായി ന്യൂചില്ലീസ് റസ്റ്റോറന്‍റിൽ പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.

മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി, കൂടുതൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനായി കേളിയുടെ പതിനാല് ഏരിയ കേന്ദ്രങ്ങളിലും സമൂഹ നോന്പുതുറ സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ന്യൂസനയ്യ ഏരിയയിലും സമൂഹ നോന്പുതുറ സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി കണ്‍വീനർ ഫൈസൽ മടവൂർ പറഞ്ഞു. നെസ്റ്റോ ഹൈപ്പർ മാർക്കററ്്, എ ടു സെഡ് ദുബായ് മാർക്കററ്, ചേനാടൻ റെസ്റ്റോറന്‍റ് തുടങ്ങിയ സ്ഥാപനങ്ങളും പൊതുസമൂഹവും കേളി ന്യൂസനയ്യ ഇഫ്താർ സംഗമത്തിന്‍റെ വിജയത്തിനായി സഹകരിച്ചിരുന്നു.

വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിന് കേളി ജോ: സെക്രട്ടറി ഷമീർ കുന്നുമ്മൽ, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനർമാരായ പുരുഷോത്തമൻ, മനോഹരൻ, സംഘാടക സമിതി കണ്‍വീനർ ഫൈസൽ മടവൂർ, ജോർജ്ജ് വർഗ്ഗീസ്, മഹേഷ് കൊടിയത്ത്, അബ്ബാസ്, ജോബ് കുന്പളങ്ങി, ജലീൽ, അസീസ്, അജയൻ, മോഹനൻ, മുരളീധരൻ, കരുണാകരൻ, ദുർഗ്ഗാദാസ്, ഷൈജു, അബ്ദുൾനാസർ, ഹുസ്സൈൻ, ലിഥിൻദാസ്,് സ്നേഹേഷ്, ബാബു യോഹന്നാൻ, ഗഫൂർ ചേനാടൻ, ഏരിയ രക്ഷാധികാരി കമ്മിററി അംഗങ്ങൾ, ഏരിയ കമ്മിററി അംഗങ്ങൾ, വിവിധ യുണിററ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

കേളി മുഖ്യ രക്ഷാധികാരി കെആർ ഉണ്ണികൃഷ്ണൻ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, സതീഷ്കുമാർ, രാജീവൻ, കേന്ദ്ര കമ്മിററി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ എന്നിവരും ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.