അൽ മദ്രസതുൽ ഇസ്ലാമിയ കുവൈറ്റ്: പ്രൈമറി പൊതുപരീക്ഷയിൽ നവാൽ ഫർഹീൻ ഒന്നാം റാങ്ക് നേടി
Thursday, June 22, 2017 7:07 AM IST
കുവൈറ്റ് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിയിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈറ്റ് കഴിഞ്ഞ അധ്യയന വർഷത്തെ പ്രൈമറി പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയയിലെ നവാൽ ഫർഹീൻ അഫ്സൽ 98ശതമാനം മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീലിലെ ഹലീമ ഹന ഷംസീറും അൽ മദ്രസതുൽ ഇസ്ലാമിയ ഫര്വനിയയിലെ ഹനീൻ ഖലീലുർഹ്മാനും 95.25 ശതമാനം മാർക്ക് നേടി രണ്ടാം റാങ്ക് പങ്കിട്ടെടുത്തു. അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീലിലെ സുന്ദ്സ് നജീബ് 95.08 ശതമാനം മാർക്ക് നേടി മുന്നാം റാങ്ക് കരസ്ഥമാക്കി. നാല് മദ്രസകളിൽ നിന്ന് 35 വിദ്യാർത്ഥികൾ ്രെപെമറി പൊതു പരീക്ഷ എഴുതിയതിൽ ഒൻപതു പേര് എപ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. വിജയികളെ വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ കെ.എ സുബൈർ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷ ഫലം അതാത് മദ്രസ പ്രിൻസിപ്പാൾ മാരുമായി ബന്ധപെട്ടാൽ ലഭിക്കും.

കെഐജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ രണ്ടു ഇംഗ്ലീഷ് മീഡിയം മദ്രസകൾ അടക്കം ആറു മദ്രസകൾ കുവെറ്റിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി അബ്ബാസിയ ഫർവാനിയ ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങൾക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വച്ചുള്ള ഈ മദ്രസകളിൽ 1200 അധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മജ്ലിസുത്തഅലീമിൽ ഇസ്ലാമി കേരളയുടെ സിലബസും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത്. യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെഐജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാർഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഉൗന്നൽ നൽകുന്നു. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ രണ്ടാംവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 67714948 എന്ന നന്പരിൽ ബന്ധപെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ