കെഫാക് ഭാരവാഹികളെ തിരഞ്ഞെടുത്തു
Friday, June 23, 2017 7:04 AM IST
ഫർവാനിയ: കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈറ്റ് (KEFAK) 201718 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം റോയൽ ഹൈത്തം ഇന്‍റർനാഷണലിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഗുലാം മുസ്തഫയുടെ അധ്യക്ഷത വഹിച്ചു. മൻസൂർ കുന്നത്തേരി പ്രവർത്തന റിപ്പോർട്ടും ശബീർ കളത്തിങ്കൽ സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് മുഖ്യ വരണാധികാരി ഹിക്മത് തോട്ടുങ്കലിൻറെ നേതൃത്വത്തിൽ ഭാരവാഹികളെ തിരഞ്ഞടുത്തു .

ഭാരവാഹികൾ : ഗുലാം മുസ്തഫ (പ്രസിഡന്‍റ്) ആഷിക് കാദിരി, മുഹമ്മദ് സഫറുള്ള (വൈസ് പ്രസിഡന്‍റുമാർ), മൻസൂർ കുന്നത്തേരി (ജനറൽസെക്രട്ടറി), ഒ.കെ. അബ്ദുൽ റസാഖ് (ട്രഷറർ) ജെസ്വിൻ ജോസ് (അസി : (ട്രഷറർ), നൗഷാദ്, റബീഷ് കെ.സി, ശബീർ കളത്തിങ്കൽ, സുമേഷ് കുഞ്ഞി വളപ്പിൽ, ഫൈസൽ ഇബ്രാഹിം, കാദർ എലത്തുർ (സെക്രട്ടറിമാർ), ബിജു ജോണി, അസ്വദ് അലി (ഒഫീഷ്യൽ ഇൻചാർജ്), സിദ്ദിഖ്.ടി.വി (അഡ്വൈസറി ബോർഡ് മെന്പർ), ഇക്ബാൽ മുറ്റിച്ചൂർ, ബദറുൽ മുനീർ (വളണ്ടിയർ ഇർചാർജ്), ജോസ്, നൗഫൽ, അബ്ബാസ്, ബിജു (ഇവന്‍റ് മാനേജ്മെന്‍റ്), ശംസുദ്ധിൻ അടക്കാണി (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ