നോന്പ് മനുഷ്യന്‍റെ ആത്മീയ ചിന്തകളെ സജീവമാക്കുന്നു: ഗോപി നെടുങ്ങാടി
Friday, June 23, 2017 7:06 AM IST
ജിദ്ദ : നോന്പ് എന്ന ഉപവാസം മനുഷ്യന്‍റെ ഭൗതികമായ തൃഷ്ണകളെ നിയന്ത്രിക്കുകയും ആത്മീയ ചിന്തകൾ സജീവമാക്കി ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രശസ്ത സാഹിത്യകാരനും സാംസാക്കാരിക നേതാവുമായ ഗോപി നെടുങ്ങാടി പറഞ്ഞു. മലപ്പുറം മുനിസിപ്പൽ ഒഐസിസി കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇഫ്താർ സംഗമങ്ങൾ മാനവികത വിളിച്ചോതുന്നതാണെന്നും മത സൗഹാർദവും മതേതരത്വവും നില നിൽക്കാൻ നമ്മുടെ സമൂഹത്തിൽ ഇതുപോലുള്ള സംഗമങ്ങൾ അവശ്യമാണെന്നും ഈ സംഗമം ഉദ്ഘാടനം ചെയ്ത ഒഐസിസി സീനിയർ നേതാവ് എപി. കുഞ്ഞാലിഹാജി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളാൽ എന്നും ചലനാത്മകമായ ജിദ്ദ മലപ്പുറം മുനിസിപ്പൽ ഒഐസിസി കമ്മിറ്റിയെ അദ്ദേഹം പ്രശംസിച്ചു.

യു.എം ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഈ കമ്മിറ്റിയുടെ ട്രഷറർ കൂടിയായിരുന്ന അബ്ബാസ് കൊന്നോലക്ക് അബ്ദുൽ മജീദ് നഹ ഉപഹാരം നൽകി. കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ടിലേക്കുള്ള മഹാവി ഒഐസിസി യൂണിറ്റിന്‍റെ സംഭാവന എൻവി അബ്ദുറഹ്മാനിൽ നിന്നും മലപ്പുറം പൈത്തിനിപ്പറന്പ് സ്വദേശി സജീർ ബാബുവിന്‍റെ ചികിത്സാ ധനസഹായമായി സ്വരൂപിച്ച തുക നജീബ് കൊന്നോലയിൽ നിന്നും കമാൽ കളപ്പാടൻ ഏറ്റുവാങ്ങി. കുഞ്ഞാൻ പൂക്കാട്ടിൽ, സാഹിർ കാടേരി, അബ്ദുൽ റഷീദ് കണ്ണത്തുപാറ, കെ. ഷബീറലി, നജ്മുദ്ദീൻ മേൽമുറി ,റസാഖ് മൈലപ്പുറം, നിയാസ് പുതുശ്ശേരി, സുനീർ ബാബു , അജയൻ പാറയിൽ ,സി. കെ ബഷീർ , മൊയ്ദീൻ മച്ചിങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സന്നഹിതരായിരുന്നു.

കെ.സി.അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ കാവുങ്ങൽ, ഹകീം പാറക്കൽ, പിപി ആലിപ്പു, അഷറഫ് അഞ്ചാലൻ , അഫ്സൽ പുള്ളിയാലി, ഹുസ്സൈൻ ചുള്ളിയോട്, ഷാനവാസ് തലാപ്പിൽ, സൈനുൽ ആബിദീൻ റോസ് സ്റ്റുഡിയോ തുടങ്ങിയവർ ആശംസകൾ നേർന്നു. യൂനുസ് സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുഹമ്മദ് യുനസ്