കെ കെഐസി ഈദ് പിക്നിക്
Saturday, June 24, 2017 8:29 AM IST
കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ജഹറ സ്പോർട്സ് ക്ലബിൽ രണ്ടാം പെരുന്നാൾ ദിവസം ഈദ് പിക്നിക്ക് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.

വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ നടക്കുന്ന പരിപാടിയിൽ പെനാൽറ്റി ഷൂട്ട് ഒൗട്ട്, ടഗ് ഓഫ് വാർ, വോളി ബോൾ, ഫുട്ബോൾ, എന്നീ മത്സരങ്ങൾ പുരുഷ·ാർക്കും കളറിംഗ്, ഇസ് ലാമിക ഗാനങ്ങൾ, സ്വീറ്റ്സ് പിക്കിംഗ്, ബലൂണ്‍ ബ്രേക്കിംഗ്, പാസിംഗ് ബോൾ, ചെയർ പ്ലേ, ഹിറ്റ് ദ ടാർജറ്റ്, ബൗളിംഗ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.

പരിപാടിയിലേക്ക് ഇസ് ലാഹി സെന്‍ററിന്‍റെ വിവിധ യൂണിറ്റുകളിൽ നിന്നും വാഹന സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 66642027, 66723620, 69038195, 97206680.

റിപ്പോർട്ട്: സലിം കോട്ടയിൽ