പത്തനംതിട്ട ജില്ലാ അസോസിയേഷൻ മാതൃഭാഷാ ക്ലാസുകൾ ആരംഭിച്ചു
Saturday, June 24, 2017 8:39 AM IST
കുവൈത്ത്: പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി കുവൈത്തിലെ മലയായികളായ കുട്ടികൾക്കായി “അമ്മ മലയാളം” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല മാതൃഭാഷാ ക്ലാസുകൾ ആരംഭിച്ചു. കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പാഠ്യക്രമത്തിന്‍റെ പ്രകാശനവും ജൂണ്‍ 22ന് അബാസിയ ഓർമ്മ പാലസ് ബിൽഡിംഗിൽ നടന്നു. ക്ലാസുകളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്‍റ് കെ. ജയകുമാർ നിർവഹിച്ചു.

പാഠ്യക്രമത്തിന്‍റെ പ്രകാശനം, മാതൃഭാഷാ ക്ലാസ് അധ്യാപകൻ ബൈജു പാപ്പച്ചന് നൽകി ജനറൽ സെക്രട്ടറി മുരളി പണിക്കർ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് കുര്യാക്കോസ് കടമ്മനിട്ട, മുൻ ജനറൽ സെക്രട്ടറി ബെന്നി പത്തനംതിട്ട, പ്രോഗ്രാം കണ്‍വീനർ അബു പീറ്റർ സാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചാൾസ് പി. ജോർജ്, ബിജു വർഗീസ് എന്നിവർ ചേർന്ന് കുട്ടികളെ ക്ലാസിലേക്ക് സ്വാഗതം ചെയ്തു.

മാതൃഭാഷാ ക്ലാസുകൾക്കായി പ്രത്യേകം പാഠ്യക്രമം കുവൈത്തിലെ വിദ്യാഭ്യാസപ്രവർത്തകരുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്. കുവൈത്തിലെ മറ്റ് പ്രദേശങ്ങളിലും അസോസിയേഷന്‍റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ളാസുകൾ ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.

വിവരങ്ങൾക്ക്: മുരളി എസ്. പണിക്കർ 9885 9650, ചാൾസ് പി. ജോർജ് 9926 9291, ബിജു വർഗീസ് 9008 8207.

റിപ്പോർട്ട്: സലിം കോട്ടയിൽ