കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്ത്താർ ഭക്ഷണം നൽകി
Monday, June 26, 2017 4:20 AM IST
കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ റംസാന്‍റെ അവസാന നോന്പുദിനമായ ജൂണ്‍ 24ന് മംഗഫിലുള്ള ലേബർ ക്യാന്പുകളിൽ ഇഫ്താർ ഭക്ഷണം നൽകി.

സിബിച്ചൻ മാളിയേക്കലിന്‍റെ നേതൃത്വത്തിൽ പ്രസിഡന്‍റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ, വൈസ് പ്രസിഡന്‍റ് സി.എസ്. ബത്താർ, ജോയിന്‍റ് സെക്രട്ടറി ഡിപിൻ പ്രസാദ്, ജോയിന്‍റ് ട്രഷറർ വിപിൻ നായർ, ചരിറ്റി കണ്‍വീനർ ഭൂപേഷ്,ഏരിയ കോഓർഡിനേറ്റർ രതീഷ്, വിജോ, എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ, ഉമേഷ്, പ്രസാദ് ,പ്രശാന്ത് , റെജി,ഷാജി മാത്യു എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ