കല്യാണ്‍ ജൂവലേഴ്സ് ആഗോള പ്രചാരണ പരിപാടിയായ ’ഷോപ്പ് & വിൻ’ വിജയികളെ പ്രഖ്യാപിച്ചു
Wednesday, June 28, 2017 7:04 AM IST
കുവൈറ്റ്: ജിസിസി രാഷ്ട്രങ്ങളിലെ ഏറ്റവും വിശ്വാസ്യതയാർന്ന പ്രമുഖ ജൂവലറി ബ്രാൻഡായ കല്യാണ്‍ ജൂവലേഴ്സ് ആഗോളതലത്തിൽ നടത്തിയ ’ഷോപ്പ് ആന്‍റ് വിൻ’ പ്രചാരണപരിപാടിയിലെ 30 വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിജയിക്കും സൗജന്യമായി ഒൗഡി 3 കാർ സമ്മാനമായി ലഭിക്കും.

ഇന്ത്യയിലും യുഎഇയിലും ഖത്തറിലും കുവൈറ്റിലും നടന്ന നറുക്കെടുപ്പുകളിലാണ് വിജയികളെ കണ്ടെത്തിയത്. ഏപ്രിലിൽ നടന്ന പ്രാരംഭ പ്രചാരണ നറുക്കെടുപ്പിൽ 30 പേരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽനിന്നു 15 പേരും ഖത്തറിൽനിന്ന് നാലുപേരും യുഎഇയിൽനിന്ന് എട്ടു പേരും കുവൈറ്റിൽനിന്ന് മൂന്നും പേരും വിജയികളായി. അടുത്ത ഏതാനും ആഴ്ചകളിൽ ഒൗപചാരികതകൾ പൂർത്തിയാകുന്പോൾ വിജയികൾക്ക് കാറുകൾ കൈമാറും.

എല്ലാ ഭാഗ്യവിജയികളെയും അഭിനന്ദിക്കുകയാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. മികച്ച ഷോപ്പിംഗ് അനുഭവത്തിനൊപ്പം ഉപയോക്താക്കൾക്ക് അവരുടെ പർച്ചേയ്സിൽനിന്ന് മികച്ച മൂല്യം കണ്ടെത്തുക എന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ ലക്ഷ്യം. ഉപയോക്താക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ