അറിവ് ജ്ഞാനികളുടെ ഏറ്റവും വലിയ അമാനുഷികത: അബ്ദുല്ല വടകര
Thursday, July 13, 2017 6:55 AM IST
കുവൈറ്റ്: അറിവാണ് ജ്ഞാനികളുടെ ഏറ്റവും വലിയ അമാനുഷികതയെന്നും അറിവിലൂടെയാണ് മനുഷ്യൻ ഉന്നതിലെത്തേണ്ടത്. മഹാൻമാരായ പൂർവ്വ സൂരികൾ അതിമഹത്തായ അറിവിലൂടെയാണ് തന്‍റെ അനുയായികളെ സംസ്കരിച്ചതെന്നും. അതിന്‍റെ മകുട ഉദാഹരണമണ് പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ മുഹമ്മദ് അബൂബക്കർ മസ്ലിയാർ മടവൂർ. തന്‍റെ ജീവിതം സമൂഹ ന·ക്ക് നീക്കിവെക്കുകയും അതിലൂടെ ജനഹ്യദയങ്ങളിൽ വ്യകതി മുദ്ര പതിപ്പിച്ചവരായിരുന്നുവെന്ന് കുവൈറ്റ് ഐസിഎഫ് നാഷണൽ സെക്രട്ടറി അബ്ദുല്ല വടകര അഭിപ്രായപ്പെട്ടു.

കുവൈറ്റ് ഐസിഎഫ് സിറ്റി സെൻട്രൽ സിഎം അനുസ്മരണ സംഗമത്തിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷനൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി ആത്മീയ സദസിനു നേതൃത്വം നൽകി. ഹബീബ് രാങ്ങാട്ടൂർ, അബ്ദുൽ അസീസ് മാസ്റ്റർ, ഉസ്മാൻ കോയ, സമീർ മുസ്ലിയാർ, മുഹമ്മദ് ബാദുഷ മുട്ടന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ