ഇസ്ലാഹി സെന്‍റർ ചലനം ത്രൈമാസ കാന്പയിൻ വെള്ളിയാഴ്ച ആരംഭിക്കും
Thursday, July 13, 2017 6:59 AM IST
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ചലനം ത്രൈമാസ കാന്പയിൻ വെള്ളിയാഴ്ച ആരംഭിക്കും. ഒക്ടോബർ 13 വരെ നീണ്ടു നിൽക്കുന്ന കാന്പയിൻ കാലയളവിൽ യൂണിറ്റ് കണ്‍വൻഷൻ, ലീഡേഴ്സ് വിസിറ്റ്, സ്ക്വോഡ് വർക്ക്, ഏരിയ സമ്മേളനങ്ങൾ, ക്യുഎച്ച്എൽഎസ് ആൻറ് വെളിച്ചം പ്രചരണം, കുടുംബ സംഗമങ്ങൾ, ടേബിൽടോക്ക് തുടങ്ങി വിവിധ പരിപാടികൾക്ക് രൂപം നൽകി.

ഫർവാനിയ ഏരിയ സമ്മേളനം ജൂലൈ 28 നും അഹ്മദി ഏരിയ സമ്മേളനം ആഗസ്റ്റ് 11 നും ഹവല്ലി ഏരിയ സമ്മേളനം ആഗസ്റ്റ് 25 നും നടക്കും. പി.വി അബ്ദുൽ വഹാബ്, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം, മുഹമ്മദ് അലി വേങ്ങര, യൂനുസ് സലീം, എൻജി. മുഹമ്മദ് അഷ്റഫ് മൂവാറ്റുപ്പുഴ, എൻജി. അൻവർ സാദത്ത്, എൻജി. മുഹമ്മദ് ഹുസൈൻ, എൻജി. ഫിറോസ് ചുങ്കത്തറ, ആദിൽ സലഫി എന്നിവരടങ്ങിയ കാന്പയിൻ കമ്മിറ്റി രൂപീകരിച്ചു. ഐഐസി ജലീബ് ഓഫീസിൽ നടന്ന എക്സ്ക്യുട്ടീവ് യോഗത്തിൽ പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ എൻജി. അൻവർ സാദത്ത് സ്വാഗതവും സി.വി അബ്ദുല്ല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ