ഡീക്കൻ നോബിൾ എം. മാത്യുവിന് വൈദികപട്ടം നൽകും
Thursday, July 13, 2017 7:00 AM IST
ദുബായ്: ഷാർജാ മാർത്തോമ്മാ പള്ളി ഇടവകാംഗം ഡീക്കൻ നോബിൾ എം. മാത്യുവിന് 2017) രാവിലെ ശനിയാഴ്ച രാവിലെ 7.30 ന് ഷാർജാ മാർത്തോമ്മാ പള്ളിയിൽ വൈദിക പട്ടം നൽകും. പട്ടം കൊട ശുശ്രൂഷയ്ക്ക് മാർത്തോമ്മാ സഭാ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ മുഖ്യ കാർമ്മികത്വം വഹിക്കും.

ഷാർജാ മാർത്തോമ്മാ ഇടവക വികാരി റവ. പി. ജോണ്‍ ഫിലിപ്പിന്‍റെ നേതൃത്വത്തിൽ യുഎഇയിലെ എല്ലാ മാർത്തോമ്മാ ഇടവകകളിലെ വൈദികർ സഹകാർമ്മികത്വം വഹിക്കും. ഷാർജാ മാർത്തോമ്മാ പള്ളിയുടെ 40 വർഷത്തെ ചരിത്രത്തിൽ ഇദംപ്രഥമമായിട്ടാണ് വൈദിക പട്ട ശുശ്രൂഷ നടക്കുന്നത്.

ജൂണ്‍ 13ന് മാരാമണ്‍ മാർത്തോമ്മാ പള്ളിയിൽ മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രപ്പോലീത്താ ഡീക്കൻ പദവി നൽകി. കോട്ടയം മാർത്തോമ്മാ സെമിനാരിയിൽ നിന്ന് ദൈവ ശാസ്ത്രത്തിൽ ബിരുദം നേടിയ ഡീക്കൻ നോബിൾ മാത്യു തടിയൂർ മേലേത്ത് എം.എം. മാത്യുവിന്‍റെയും മേഴ്സി മാത്യുവിന്‍റെയും മകനാണ്.

കൂടുതൽ വിവരങ്ങൾക്ക് 050 456 97 22

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള