ദൈവ ദാസൻ മാർ ഈവാനിയോസ് പിതാവിന്‍റെ ഓർമ്മ പെരുന്നാൾ വെള്ളിയാഴ്ച
Thursday, July 13, 2017 7:01 AM IST
ദുബായ്: സെന്‍റ് മേരീസ് കാത്തലിക് ചർച്ചിലെ മലങ്കര കാത്തലിക് കമ്മ്യൂണിറ്റി ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്‍റെ ഓർമ്മപ്പെരുന്നാൾ ജൂലൈ 14 വെള്ളിയാഴ്ച ആഘോഷിക്കും.

മലങ്കര കാത്തോലിക് യൂത്ത് മൂവ്മെന്‍റ് (എംസിവൈഎം) ഡിഐപി യൂണിറ്റിന്‍റെ നേതൃത്വത്തിൽ കാഷായ വസ്ത്രം ധരിച്ചു, വള്ളി കുരിശുമായി എത്തുന്ന പദയാത്രികർക്ക് വൈകിട്ട് 5.45ന് ദേവാലയ കവാടത്തിൽ സ്വീകരണം നൽകും. തുടർന്ന് മാർ ഈവാനിയോസ് പിതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, അനുസ്മരണ സമ്മേളനം, മെഴുകുതിരി പ്രദക്ഷിണം, വിശുദ്ധ കുർബ്ബാന, നേർച്ച വിളന്പ്. വിശുദ്ധ കുർബ്ബാനയ്ക്ക് ഫാ.മാത്യു കണ്ടത്തിൽ കാർമ്മികത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് 050 7107969...

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള