കല കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
Saturday, July 15, 2017 6:17 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അബുഹലീഫ മേഖലയിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ, പ്രത്യേകിച്ച് ലേബർ ക്യാന്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണാർഥം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാന്പിൽ ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്‍ററിലെ യൂറോളജി, ഇന്േ‍റണൽ മെഡിസിൻ, ഓർത്തോ തുടങ്ങി വിവിധ വിഭാഗത്തിലുള്ള വിദഗ്ദ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും പങ്കെടുത്തു. പ്രമേഹം, ബ്ലഡ് പ്രഷർ, ഇ.സി.ജി ഉൾപ്പെടെയുള്ള സേവനങ്ങളും ക്യാന്പിൽ ലഭ്യമാക്കിയിരുന്നു.

മെഡിക്കൽക്യാന്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അശോക് കുമാറിന്‍റെ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, മേഖലാ സെക്രട്ടറി എം.പി.മുസ്ഫർ, ബദർ അൽസമ സീനിയർ ഡോക്ടറും യൂറോളജിസ്റ്റുമായ ഡോ. രാജശേഖരൻ, മെഡിക്കൽ ക്യാന്പ് ജനറൽ കണ്‍വീനർ ജിതിൻ പ്രകാശ്, കേന്ദ്രകമ്മിറ്റിയംഗം നാസർ കടലുണ്ടി എന്നിവർ സംസാരിച്ചു.

കലയിലെ അംഗങ്ങൾക്ക് പുറമെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറു കണക്കിനു പേർ സേവനം ഉപയോഗപ്പെടുത്തി. ബദർ അൽസമ മെഡിക്കൽ സെന്‍റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ്, മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റി അംഗങ്ങളും ക്യാന്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ