സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് സഭാദിനം ആഘോഷിച്ചു
Monday, July 17, 2017 5:27 AM IST
അബുദാബി: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (SMYM) അബുദാബി യൂണിറ്റ് സീറോ മലബാർ സഭാദിനം ആഘോഷിച്ചു. ആഘോഷമായ റംശാപ്രാർഥനക്ക് ശേഷം നടന്ന കലാപരിപാടികൾ (SMYM) പ്രസിഡന്‍റ് ജേക്കബ് ചാക്കോ ഉദ്ഘാടനം ചെയ്തു. സോണൽ തല ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ബിജു മാത്യു നേതൃത്വം നൽകി. അനു ജസ്റ്റിൻ നേതൃത്വം നൽകിയ ഷാബിയ സോണും സ്മിത നിക്കി നേതൃത്വം നൽകിയ മുസഫ സോണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഈ കാലഘട്ടത്തിൽ മതപരവും രാഷ്ട്രീയപരവുമായ മേഖലകളിൽ സീറോ മലബാർ സഭ നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുവാൻ യുവജനങ്ങൾ സംഘടിച്ചു ശക്തരായി പ്രവർത്തിക്കണമെന്ന് ബിജു ഡൊമിനിക് ആഹ്വാനം ചെയ്തു.

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജനറൽ സെക്രട്ടറി ജെനോയ്ക്ക് റോയ്മോൻ ഉപഹാരം സമ്മാനിച്ചു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സഭാദിന ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. കേരളത്തിൽ നടക്കുന്ന നഴ്സിംഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ആനിമേറ്റർ ജോജി അലക്സാണ്ടർ അവതരിപ്പിച്ചു. ക്ലിറ്റ്സണ്‍ ജോസഫ് സമ്മാനദാനം നിർവഹിച്ചു. ടോം ജോസ്, ജസ്റ്റിൻ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. ഷിജോയുടെയും ടിൻസന്‍റെയും നേതൃത്വത്തിലുള്ള ഗായകസംഘത്തിന്‍റെ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനമായി.

നോബിൾ കെ. ജോസഫ്, തോംസണ്‍ ആന്േ‍റാ, ജിതിൻ ജോണി, ബിജു തോമസ്, പീറ്റർ ചാക്കോ, ഷാനി ബിജു, ചിന്നു റോബിൻ, ജിജോ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള