മീഡിയ പ്ലസിന് മിയ മാർക്കറ്റ് മാഗസിൻ പുരസ്കാരം
Monday, July 17, 2017 5:31 AM IST
ദോഹ: യുകെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്‍റെ 2017ലെ ഖത്തറിലെ മികച്ച അഡ്വൈർട്ടൈസിംഗ് ആൻഡ് ഈവന്‍റ് മാനേജ്മെന്‍റ് കന്പനി അവാർഡ് മീഡിയ പ്ലസിന്. ഇത് രണ്ടാം തവണയാണ് മിയ മാഗസിൻ അവാർഡ് മിഡിയപ്ലസിനെ തേടിയെത്തുന്നത്. 2017 ലെ ജിസിസിയിലെ മികച്ച ഇന്‍റർനാഷണൽ മീഡിയ മാർക്കറ്റിംഗ് അവാർഡും മീഡിയ പ്ലസിനായിരുന്നു.

ടെക്നോളജി, ലീഗൽ, കമ്യൂണിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലയിൽ ഖത്തറിൽ മികച്ച നേട്ടം കൈവരിച്ച കന്പനികൾക്ക് നൽകുന്ന അവാർഡാണ് മിയ മാർക്കറ്റ് ഖത്തർ ബിസിനസ് എക്സലൻസ് അവാർഡ്.

ഗൾഫ് വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി ബന്ധപ്പെടാൻ ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി, വിവിധ ഈവന്‍റ് മാനേജ്മെന്‍റ് പരിപാടികൾ, ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തർ മലയാളി മാന്വൽ, ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്ര, സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവർക്ക് സ്നേഹ സന്ദേശം കൈമാറാനും ഈദിന്‍റെ ചൈതന്യം നിലനിർത്താനും സഹായകരമായ പെരുന്നാൾ നിലാവ്, സാമൂഹ്യ രംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളിലും സംഘടിപ്പിക്കുന്ന പ്രത്യേക ബോധവത്കരണ പരിപാടികൾ എന്നിവയാണ് ഈ അംഗീകാരത്തിനായി മീഡിയ പ്ലസിനെ തിരഞ്ഞെടുത്തത്.