ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
Monday, July 17, 2017 5:32 AM IST
ജിദ്ദ: ജിദ്ദയിലെ വിവിധ സംഘടനകളുടെ പൊതു കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹജ്ജ് വോളണ്ടിയർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന്‍റെ ഭാഗമായി ഷറഫിയ അൽ നൂർ ക്ലിനിക്ക് കേന്ദ്രമാക്കി ഹെല്പ് ഡെസ്ക് ഓഫീസ് പ്രവർത്തന സജ്ജമാക്കി.

അൽ നൂർ പോളിക്ലിനിക് എംഡി ഖാലിദ് അൽ ഹർബി ഓഫീസ് ഉദ്ഘാടനം ചെയ്തു. അല്ലാഹുവിന്‍റെ അതിഥികളായി ഹജ്ജിനെത്തുന്ന ലോകത്തിന്‍റെ നാനാ ഭാഗത്തുള്ള ഹാജിമാരെ സേവിക്കുന്ന ഹജ്ജ് വെൽഫെയർ ഫോറത്തിന്‍റെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു

ഹെല്പ് ഡെസ്ക് എല്ലാ ദിവസവും രാത്രി 9 മുതൽ 11 വരെ പ്രവർത്തിക്കും. തെലുങ്കാന അസോസിയേഷൻ പ്രസിഡന്‍റ് സിറാജ് മൊഹിയുദ്ദിൻ അപേക്ഷ ഫോറം മുഹമ്മദ് യൂസഫിനു നൽകി രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ഞൂറിലധികം വോളണ്ടിയർമാരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ നസീർ വാവ കുഞ്ഞ്, സെക്രട്ടറി വിജാസ് ഫൈസി ചിതറ, നാസർ ചാവക്കാട്, കെ.ടി. മുസ്തഫ പെരുവള്ളൂർ, മുഹമ്മദ് അലി കോട്ട, അബ്ദുൽ അസീസ് പറപ്പൂർ, അൻസാർ, സുബൈർ മൗലവി, ഹമീദ് വാഴക്കാട്, മക്ക ഹജ്ജ് വെൽഫെയർ ഫോറം പ്രതിനിധി യൂസഫ് തുടങ്ങിയവർ സംസാരിച്ചു.