റിസാല സ്റ്റഡി സർക്കിൾ സാംസ്കാരിക വേദിയുടെ പ്രഖ്യാപനവും പദ്ധതി അവതരണവും
Tuesday, July 18, 2017 6:00 AM IST
കുവൈത്ത് സിറ്റി: റിസാല സ്റ്റഡി സർക്കിൾ സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദിയുടെ പ്രഖ്യാപനവും പദ്ധതി അവതരണവും "ഖലം' എന്ന നാമഥേയത്തിൽ സെൻട്രൽ കേന്ദ്രങ്ങളിൽ പൂർത്തിയായി.

അബാസിയ താജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാഹചര്യങ്ങളെ പ്രതിപാദിക്കാതെ ഒരു സാഹിത്യവും പൂർണമാവുകയില്ല, വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ഇന്ത്യയിലെ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നതിന് സാഹിത്യങ്ങളുടെ പങ്ക് അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഫഹാഹീൽ ദാറുൽ ഖൂർആൻ ഹാളിൽ നടന്ന പരിപാടി ശുകൂർ മൗലവി ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ പ്രേമൻ ഇല്ലത്ത് പ്രഖ്യാപനം നടത്തി. ഫാസിസ്റ്റ് അധിനിവേശത്തിനെതിരെ സാംസ്കാരിക മുന്നേറ്റം സാധ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു.

സാൽമിയ വിസ്ഡം സെന്‍ററിൽ നടന്ന പരിപാടി അഹ്മദ് കെ മാണിയുർ ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബഷീർ ബാത്ത പ്രഖ്യാപനം നടത്തി. അധാർമിക മൂല്യങ്ങൾക്ക് വില കൽപിക്കുന്ന കാലത്ത് ധാർമികമായ മൂല്യങ്ങൾ മുറുകെ പിടിച്ച് വായനയെ സജീവമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഫർവാനിയ മെട്രോ ഹാളിൽ നടന്ന പരിപാടി അബൂ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനുമായ തയ്യിൽ അബ്ദുൽ ഫത്താഹ് പ്രഖ്യാപനം നടത്തി. എല്ലാരംഗത്തും മൂല്യശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കലയും സാഹിത്യവും മൂല്യവത്താവണമെന്നും സമൂഹത്തിന്‍റെ പുരോഗതിക്കനുസരിച്ച് ഗുണമാവുന്ന വിധത്തിൽ വളർച്ച പ്രാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സെൻട്രൽ പ്രോഗ്രാമുകളിൽ അബ്ദുള്ള വടകര, അബൂബക്കർ സിദ്ധീഖ് കൂട്ടായി എന്നിവർ പ്രഭാഷണവും ജാഫർ ചപ്പാരപ്പടവ്, ആബിദ് തിനൂർ, ശിഹാബ് വാണിയന്നൂർ പദ്ധതി അവതരണവും നടത്തി. രാജീവ് ചുണ്ടന്പറ്റ, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ബഷീർ അണ്ടിക്കോട്, ബാദുഷ മുട്ടന്നൂർ, റഫീഖ് കൊച്ചന്നൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് : സലിം കോട്ടയിൽ