സമ്മർ ക്യാന്പ് സമാപിച്ചു
Tuesday, July 18, 2017 6:09 AM IST
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്നുവന്ന സമ്മർ ക്യാന്പിന് വർണാഭമായ സമാപനം. വിവിധ സ്കൂളുകളിൽനിന്നായി രജിസ്റ്റർ ചെയ്ത ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ 250 ലെറെ കുട്ടികളാണ് ക്യാന്പിൽ പങ്കെടുത്തത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. എൻ.പി. ഹഫീസ് മുഹമ്മദ് ക്യാന്പിന് നേതൃത്വം നൽകി.

വിനോദവും വിജ്ഞാനവും നിറഞ്ഞുനിന്ന ക്യാന്പിൽ കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിവിധ സെഷനുകളിലായി കുട്ടികളുമായി നടന്ന സംവാദത്തിൽ യുഎഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീർകുമാർ ഷെട്ടി, യൂണിവേഴ്സൽ ഹോസ്പിറ്റൽ എംഡി ഡോ. ഷബീർ നെല്ലിക്കോട്, സിജി റിസോഴ്സ് പേഴ്സണ്‍ സജിയു റഹ്മാൻ, യൂണിവേഴ്സൽ ഹോസ്പിറ്റൽ ക്ലിനിക്കൽ ഡയറ്റീഷൻ ശബിനി ഹമീദ്, ശഹിൻ അലി, ഹംസ നടുവിൽ, നൗഷാദ് കൊയിലാണ്ടി, ബഷീർ പുതുപ്പറന്പ്, പി.വി. ഉമ്മർഹാജി, പി.കെ. അബ്ദുൾ ലത്തീഫ്, ബീരാൻകുട്ടി, അഷ്റഫ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.

സമാപന സംഗമത്തിൽ കുട്ടികൾ തയാറാക്കിയ കൈഎഴുത്ത് പുസ്തകം യുഎഇ എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ വിനോദ് ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്തിന് നൽകി പ്രകാശനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എം. ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. ഉസ്മാൻ കരപ്പാത്ത്, സി.എച്ച് ജാഫർ തങ്ങൾ എന്നിവർ പ്രസംഗിച്ചു. അദീബ് ഗ്രൂപ്പ് ചെയർമാൻ അൻസാരി, വി.കെ. ശാഫി, ടി.കെ. അബ്ദുസലാം, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ശമീർ, പി. ആലിക്കോയ, ഹംസ ഹാജി മാറക്കര, ആരിഫ് കടമേരി, അഷ്റഫ് വാരം, ടി.എ. കോയ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള