മക്ക ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രുപീകരിച്ചു
Monday, July 24, 2017 6:57 AM IST
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐസിഎഫ്, ആര്‍എസ്‌സി വളണ്ടിയർ കോർ കമ്മിറ്റി രുപീകരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രീകൃത സ്വഭാവത്തിൽ രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളണ്ടിയർ കോർ രംഗത്തുണ്ട്.

മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ ഹജ്ജ് വളണ്ടിയർ കോറിന്‍റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം, അജ്ജിയാദ്,അസീസിയ്യ ,ഗസ്സ, മിന, ബസ്സ് സ്റ്റേഷൻ,മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമായിരിക്കും.

ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങളായി ടി.എസ്. ബദറുദ്ധീൻ തങ്ങൾ (മുഖ്യ രക്ഷാധികാരി), ജലീൽ മാസ്റ്റർ വടകര (ചീഫ് കോഡിനേറ്റർ), ഉസ്മാൻ കുറുകത്താണി (ക്യാപ്റ്റൻ), ഹനീഫ അമാനി (ലീഗൽ സെൽ) ഷാഫി ബാഖവി (ദഅവാ) സൈതലവി ഓജർ (ലോസ്റ്റ് & ഫൗണ്ട ) സൈതലവി സഖാഫി (ഫിനാൻസ്) മുഹമ്മദലി വലിയോറ (ഫുഡ്& ട്രാവൽ) ബഷീർ മുസ്ലിയാർ (റമവേ&ഹോസ്പിറ്റൽ ഷുഹൈബ് പുത്തൻപള്ളി (ഓർഗനൈസിംഗ്) ശിഹാബ് കുറുകത്താണി (മീഡിയ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ ഐസിഎഫ് പ്രസിഡൻറ് സൈദലവി സഖാഫി ആധ്യക്ഷത വഹിച്ചു ശിഹാബ് കുറുകത്താണി, ജലീൽ മാസ്റ്റർ വടകര, ഹനീഫ് അമാനി, സാദിഖ് സഖാഫി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ