ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം എം. സ്വരാജ് എംഎൽഎയ്ക്കു സ്വീകരണം നൽകി
Tuesday, July 25, 2017 5:29 AM IST
ജിദ്ദ: ഹജ്ജിനെത്തുന്ന ഹാജിമാരെ സേവിക്കാനായി രൂപീകരിച്ച ജിദ്ദയിലെ പൊതു കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹെൽപ് ഡെസ്ക് ഓഫീസിൽ ഹൃസ്വസന്ദർശനത്തിന് ജിദ്ദയിലെത്തിയ എംഎൽഎ എം. സ്വരാജിനു സ്വീകരണം നൽകി. ഫോറം ചെയർമാൻ അബ്ബാസ് ചെന്പൻ, കണ്‍വീനർ നസീർ വാവ കുഞ്ഞു, ട്രഷറർ അബ്ദുൽ റഹ്മാൻ വണ്ടൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളാനുള്ള ഹജ്ജ് വെൽഫെയർ ഫോറത്തിന്‍റെ വലിയ മനസിനെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം കൂട്ടായ്മകൾ കാലത്തിന്‍റെ ആവശ്യമാണെന്നും ഈ സന്ദേശം നാട്ടിലും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത സ്വീകരണ യോഗത്തിൽ അബ്ദുൽ ഹമീദ്, മൊയ്ദീൻ കാളികാവ്, റഷീദ് ഒഴുർ, കെ.ടി മുസ്തഫ പെരുവള്ളൂർ, മുഹമ്മദ് അലി കോട്ട, അബ്ദുൽ അസീസ് പറപ്പൂർ, മൻസൂർ തുടങ്ങിയവർ സംസാരിച്ചു. നസീർ വാവ കുഞ്ഞു സ്വാഗതവും വിജാസ് ഫൈസി ചിതറ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ