കെ.ഇ. മാമ്മന്‍റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു
Thursday, July 27, 2017 7:58 AM IST
കുവൈറ്റ്: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക, മദ്യവിരുദ്ധ പ്രവർത്തകനുമായിരുന്ന കെ.ഇ. മാമ്മന്‍റെ നിര്യാണത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു. പ്രതികരണശേഷി നഷ്ട്ടപെടുന്ന ഈ കാലത്ത് തന്‍റെ വാർദ്ധക്യത്തെ പോലും വകവയ്ക്കാതെ അനീതിക്കും അഴിമതിക്കുമെതിരെ കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ ഒറ്റയാൾ സമരവും നയിച്ച ഒരു യഥാർത്ഥ രാജ്യ സ്നേഹിയാണ് കെ.ഇ. മാമ്മന്‍റെ നിര്യാണത്തിലൂടെ നാടിനു നഷ്ട്ടമായിരിക്കുന്നതെന്ന് സമാജം അനുശോചന പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ