പുതുക്കിയ മെഡിക്കൽ ചാർജുകൾ പ്രഖ്യാപിച്ചു
Thursday, August 10, 2017 6:05 AM IST
കുവൈറ്റ്: വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിലാണു പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ചത്. നേരത്തേ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും ഫീസ് നിർബന്ധമാക്കി. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു . സ്ഥിരതാമസക്കാരായ വിദേശികളിൽനിന്നും സന്ദർശന വിസയിലെത്തുന്നവരിൽനിന്നും വ്യത്യസ്തമായ നിരക്കുകളാണ് ഈടാക്കുക. സന്ദർശക വിസയിൽ എത്തി രാജ്യത്തെ നിലവിലുള്ള സൗജന്യ നിരക്കിലുള്ള ചികിത്സ സേവനങ്ങൾ തേടുന്നുവരുടെ ചികിത്സ ചാർജുകൾക്ക് വൻ വർദ്ധനയാണു നിലവിൽ വരുവാൻ പോകുന്നത്.

വിദേശികളായ സ്ഥിര താമസക്കാർ (പഴയ നിരക്കുകൾ ബ്രാക്കറ്റിൽ)

ക്ലിനിക്കുകളിലെ ഫീസ് 2 കെ. ഡി (1 കെ. ഡി)
ആശുപത്രി ഫീസ് 5 കെ. ഡി ( 2 കെ. ഡി)
പുറംരോഗി ഫീസ് 10 കെ. ഡി (2 കെ. ഡി)
പൊതു വാർഡ് ഫീസ് 10 കെ. ഡി (ഫ്രീ )
അത്യാഹിത വിഭാഗം 30 കെ. ഡി (ഫ്രീ)

ആശുപത്രികളിലെ പ്രൈവറ്റ്‌ റൂമുകളുടെ വില 50 കെ. ഡി (10 കെ. ഡി) പൊതു ആശുപത്രികളിലെ പ്രൈവറ്റ്‌ റൂമുകളുടെ ഡെപ്പോസിറ് 200 കെ. ഡി (ഫ്രീ)ഒൗട്ട് പേഷ്യന്‍റ് ക്ലിനിക്കിലെ ചികിത്സ, മരുന്നുകൾ,റെഗുലർ എക്സ്റേ, റെഗുലർ ലാബ് പരിശോധനകൾ ഉൾപ്പടെ ആണ് ഈ ചാർജുകൾ
സർജറികൾ, ബാക്കിയുള്ള ലാബ് പരിശോധനകൾ, എക്സ്റേകൾ ഈ നിരക്കുകളിൽ ഉൾപ്പെടില്ല.

സന്ദർശക വീസയിൽ ഉള്ളവരുടെ ചികിത്സ ചാർജ്ജ്:

പോളിക്ലിനിക്കുകളിലെ ഫീസ് (മരുന്നുകൾ,എക്സ്റേ, ലാബ് പരിശോധനകൾ ഉൾപ്പെടാതെ) 10 കെ. ഡി
പൊതു ആശുപത്രികൾ ഫീസ് 20 കെ. ഡി
പുറംരോഗി ഫീസ് 30 കെ. ഡി
പബ്ലിക് വാർഡ് ഫീസ് 70 കെ. ഡി
അത്യാഹിത വിഭാഗം 220 കെ. ഡി
ഫിസിയോതെറാപ്പി ചാർജ് ഒരു സെഷൻ 30 കെ. ഡി
പൊതു ആശുപത്രികളിലെ പ്രൈവറ്റ്‌ റൂമുകളുടെ ചാർജ് 130 കെ. ഡി
പൊതു ആശുപത്രികളിലെ പ്രൈവറ്റ്‌ റൂമുകളുടെ ഡെപ്പോസിറ് 300 കെ. ഡി
പൊതു ആശുപത്രികളിലെ പബ്ലിക് വാർഡ് ഡെപ്പോസിറ് 150 കെ. ഡി

മേജർ സർജറികൾക്ക് 500 കെ. ഡി
സാധാരണ സർജറികൾക്ക് 300 കെ. ഡി
കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യാൻ ഒരു സെഷൻ 150 കെ. ഡി
ഗർഭസംബന്ധം ആയ വൈദ്യപരിശോധനകൾക്കു 30 കെ. ഡി
നോർമൽ പ്രസവം 400 കെ. ഡി

റിപ്പോർട്ട്: സലിം കോട്ടയിൽ