നോർക്ക ഐഡി കാർഡ് വിതരണവും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും
Thursday, August 10, 2017 6:13 AM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ നോർക്ക ഐഡി കാർഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ചു കൊണ്ടിരിക്കുന്ന കാർഡുകളുടെ വിതരണവും, കേരള സർക്കാരിന്‍റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 വ്യാഴാഴ്ച വൈകീട്ട് 6.30ന് അബ്ബാസിയ അൽഫോൻസാ ഹാളിൽ വച്ചും, ഓഗസ്റ്റ് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മംഗഫ് കല സെന്‍ററിൽ വച്ചുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ ബോർഡ് ഡയറ്കടർ എൻ. അജിത് കുമാർ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലസെടുക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ