അമാനുല്ല വടക്കാങ്ങരക്ക് ജന്മനാടിന്‍റെ ആദരം
Friday, August 11, 2017 6:07 AM IST
മലപ്പുറം: അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി-ലിറ്റ് നേടിയ മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങരയെ ജന്മനാട് അനുമോദിച്ചു. വടക്കാങ്ങര ടാലന്‍റ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. എ.പി അബ്ദുൽ വഹാബ് ഉപഹാരം സമ്മാനിച്ചു.

നുസ്റത്തുൽ അനാം ട്രസ്റ്റ് വൈസ് ചെയർമാൻ യു.പി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ആന്‍റി സ്മേക്കിംഗ് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ടാലന്‍റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധ്യ ഐസക്, പി.കെ ആറ്റക്കോയ തങ്ങൾ, സൈതലവി അറയ്ക്കൽ, അനീസ് ചുണ്ടയിൽ, ഹൻഷില പട്ടാക്കൽ, യാസർ വടക്കാങ്ങര പ്രസംഗിച്ചു.