പോലീസ് ഉദ്യോഗസ്ഥരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടാം
മസ്കറ്റ്: യൂണിഫോം അണിയാതെ പരിശോധനകൾക്കെത്തുന്ന ആളുകളോട് അവരുടെ ഐഡന്‍റിറ്റി തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടണമെന്ന് റോയൽ ഒമാൻ പോലീസ് നിദ്ദേശിച്ചു.

സമീപ കാലങ്ങളിൽ പോലീസ് ചമഞ്ഞു ധാരാളം തട്ടിപ്പുകൾ നടന്ന സാഹചര്യത്തിലാണ് ആർഒപി ഇതു സംബന്ധമായി നിർദേശം നൽകിയത്.വിദേശികളെ ഉന്നംവയ്ക്കുന്ന തട്ടിപ്പുകാർ സാധാരണ വേഷത്തിലെത്തി തിരിച്ചറിയൽ രേഖകൾ ചോദിക്കുകയാണ് പതിവ്. യഥാർത്ഥ പോലീസാണെന്നുറപ്പിച്ച ശേഷം മാത്രമേ രേഖകൾ കൈമാറാവൂ.

റിപ്പോർട്ട്: സേവ്യർ കാവാലം