ഒമാനിൽ നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് വരുന്നു
മസ്കറ്റ്: സ്വകാര്യ മേഖലയിലെ വിദേശികളും സ്വദേശികളുമായ തൊഴിലാളിലകൾക്ക് പ്രയോജനപ്പെടുന്ന നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് അടുത്ത വർഷാരംഭത്തിൽ നടപ്പിൽ വരുമെന്ന് ഇതുമായി ബന്ധപ്പെട്ട സർവീസസ് കമ്മറ്റി മേധാവിയും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് അംഗവുമായ റാഷിദ് ബിൻ അമർ അൽ മുസ്ലഹി പറഞ്ഞു. പദ്ധതി രൂപരേഖ സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.

2018 ജനുവരിയിൽ തന്നെ തൊഴിൽ രംഗത്ത് മാറ്റങ്ങൾ വരുത്തുന്ന പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലഹി കൂട്ടിച്ചേർത്തു. രൂപരേഖ സമർപ്പിക്കുന്നതനുസരിച്ചു ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കും. അതിനു ശേഷമായിരിക്കും കന്പനികൾക്ക് ഇതു സംബന്ധമായി നിർദ്ദേശങ്ങൾ നൽകുന്നത്. തൊഴിൽ നിയമത്തിന്‍റെ ആർട്ടിക്കിൾ 33ലാണ് ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത്.

റിപ്പോർട്ട്: സേവ്യർ കാവാലം