ബഹറിൻ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ സഹായ പദ്ധതികളുടെ ഫണ്ട് കൈമാറി
മനാമ: ബഹറിൻ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കുള്ള ഫണ്ട് കൈമാറ്റം നടന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നടന്നു വരുന്ന സ്നേഹസാന്ത്വനം പദ്ധതി, മുൻ കെ എംസിസി മലപ്പുറം ജില്ലാ ട്രഷററായിരുന്ന അബ്ദുൽ ഹമീദിന്‍റെ കുടുംബത്തിനുള്ള ധന സഹായം എന്നിവയ്ക്കുള്ള ഫണ്ട് കൈമാറ്റമാണ് നടന്നത്.

മനാമയിലെ ഇന്ത്യൻ ക്ലബിൽ നടന്ന ചടങ്ങിൽ പി.കെ. ബഷീർ എംഎൽഎ ഫണ്ട് കൈമാറ്റം നിർവഹിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി കെ എംസിസി, ജിസിസി കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയിലിപ്പോൾ 105 കാൻസർ, കിഡ്നി രോഗികളാണുള്ളത്. ഇതിലേക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഫണ്ട് വളാഞ്ചേരി ഗ്ലോബൽ കഐംസിസി ട്രഷറർ ഷംസുദ്ദീൻ വളാഞ്ചേരിക്കാണ് കൈമാറിയത്. അബ്ദുൽ ഹമീദിന്‍റെ കുടുംബത്തിനുള്ള ഫണ്ട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷാഫി കോട്ടക്കലിൽ നിന്ന് വി.എച്ച് അബ്ദുള്ള സാഹിബ് ഏറ്റുവാങ്ങി.