ഡോ. ജോർജ് പോളിനും ഡോ. അജന്ത ജോർജിനും യാത്രയയപ്പ് നൽകി
മസ്കറ്റ്: മുപ്പത്തിമുന്നു വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഡോ. ജോർജ് പോളിനും ഡോ.അജന്ത ജോർജിനും മസ്കറ്റ് പാർക് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.

റോയൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ സേവനമനുഷ്ട്ടിച്ച ഡോ. ജോർജ് സീനിയർ കണ്‍സൾട്ടന്‍റായാണ് വിരമിച്ചത്. ഡോ.അജന്ത ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഫിസിഷ്യൻ ആയി ജോലി ചെയ്തുവരികയായിരുന്നു.

പെരുന്പാവൂർ തുരുത്തുമാലിൽ കുടുംബാംഗമായ ഡോ. ജോർജ് തുരുത്തിപ്ലി സെന്‍റ് മേരീസ് യാക്കോബായ പള്ളി ഇടവകാംഗമാണ്. 2005 ൽ യാക്കോബായ സഭ ഷെവലിയർ സ്ഥാനം നൽകി ഇദ്ദേഹത്തെ ആദരിച്ചു.

മസ്കറ്റ് സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.ബേസിൽ വർഗീസ് പതിയാരത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. കമാൻഡർ ഗീവർഗീസ് ജോണ്‍ തരകൻ, ഷെവ. ജോർജ് പോൾ, ഉതുപ്പ് തോമസ്, കെ.എം.സണ്ണി, വി.ടി. മാത്യു, വെണ്ണിക്കുളം ബിജു ജേക്കബ്, പി.വി.എൽദോ, ജിബിൻ പീറ്റർ, ഷിബു കെ. ജേക്കബ്, സാജു പൗലോസ്, ഉഷ കുര്യാക്കോസ്, ഷൈനി ഷിബു, ടി.വി. തരിയത്, സി.പി. മത്തായിക്കുഞ്ഞ്, എൻ.വി. ബാബു, ജോളി ജോസഫ്, ഡോ.ജോർജ് പോൾ എന്നിവർ സംസാരിച്ചു. ഫാ. ബേസിൽ വർഗീസ് ഉപഹാരം സമ്മാനിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം