അന്നൂർ ഖുർആൻ ഓണ്‍ലൈൻ രണ്ടാം ഘട്ടം ക്വിസ് മത്സരത്തിനു തിങ്കളാഴ്ച തുടക്കം
Sunday, August 13, 2017 1:19 AM IST
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ വെളിച്ചം വിംഗ് സംഘടിപ്പിച്ച അന്നൂർ ഖുർആൻ ഓണ്‍ലൈൻ ക്വിസിന്‍റെ രണ്ടാം ഘട്ടം മത്സരം തിങ്കളാഴ്ച (ഓഗ്സറ്റ് 14) ആരംഭിക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണത്തെ അവലംബിച്ച് വിശുദ്ധ ഖുർആനിലെ 25 മത്തെ അധ്യായമായ ഫുർഖാനിനെ അടിസ്ഥാനമാക്കിയാണ് മത്സരം. എല്ലാ തിങ്കളാഴ്ചകളിലും പത്തുവീതം പേജിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. പേര് രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ലിങ്ക് മുഖേനയും www.iicinkuwait.com വഴിയും മത്സരത്തിൽ പങ്കെടുക്കാം.

മത്സരത്തിൻറെ ഗ്രാന്‍റ് ഫിനാലെ സെപ്റ്റംബർ 25 ന് നടക്കും. ജപ്പാൻ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദ്യ അറേബ്യ, അബൂദാബി, ഷാർജ, ദുബായ്, ബാംഗളൂരു, കേരള തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് ആളുകളാണ് വീക്കിലി പരീക്ഷക്കായി തയാറായിട്ടുള്ളത്.

ഓരോ ആഴ്ചയിലെയും മത്സരത്തിൽ നിന്നു വിജയികളെ കണ്ടെത്തും. വിജയികൾക്ക് കാഷ് പ്രൈസ്, പ്രശസ്തി പത്രം എന്നിവ വിതരണം ചെയ്യുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +965 6582 9673 എന്ന വാട്സ്അപ്പ് നന്പറിൽ പേര് രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് +965 6582 9673, 9667 0616, 9667 0617.

റിപ്പോർട്ട്: സലിം കോട്ടയിൽ