പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Monday, August 14, 2017 8:14 AM IST
ജി​ദ്ദ: ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന് കീ​ഴി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​ത്തി​ന് ത​യാ​റാ​യി വ​ന്ന വോ​ള​ണ്ടി​യ​ർ​മാ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത ക്യാ​പ്റ്റ·ാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ന്പ​തി​ല​ധി​കം പേ​ർ പ​രി​ശീ​ല​ന ക​ള​രി​യി​ൽ പ​ങ്കെ​ടു​ത്തു.

ഓ​രോ ക്യാ​പ്റ്റ·ാ​ർ​ക്ക് കീ​ഴി​ലും പ​ത്ത് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സം​ഘ​ങ്ങ​ളാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. വ​ഴി അ​റി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന ഹാ​ജി​മാ​രെ അ​വ​രു​ടെ ത​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ക. അ​സു​ഖ ബാ​ധി​ത​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക, ക​ല്ലെ​റി​യാ​നും മ​റ്റു ആ​രാ​ധ​ന ക​ർ​മ്മ​ങ്ങ​ളി​ലും സ​ഹാ​യി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ലാ​ണ് വോ​ള​ന്‍റി​യ​ർ സേ​വ​നം ന​ൽ​കി വ​രു​ന്ന​ത്.

ചെ​ന്പ​ൻ അ​ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് കെ. ​ടി അ​ബൂ​ബ​ക്ക​ർ സാ​ഹി​ബ് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ റ​ഹ്മാ​ൻ വ​ണ്ടൂ​ർ, ബാ​ബു ന​ഹ്ദി, അ​ബ്ദു​ൽ റ​ബ്ബ് പ​ള്ളി​ക്ക​ൽ, അ​ബ്ദു​ൽ ഹ​മീ​ദ്, മൊ​യ്തീ​ൻ കാ​ളി​കാ​വ്, ഷാ​ന​വാ​സ് വ​ണ്ടൂ​ർ, വി​ജാ​സ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ