ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വാ​ദി​ക​ബീ​ർ സ്കൂ​ൾ ഒ​രു​ങ്ങി
Monday, August 14, 2017 8:15 AM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​യു​ടെ എ​ഴു​പത്തൊന്നാമത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​നി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 15ന് (​ചൊ​വ്വ) രാ​വി​ലെ ഏ​ഴി​ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​റി​ൽ (പ്രൈ​മ​റി സ്കൂ​ൾ) പ​താ​ക ഉ​യ​ർ​ത്തും. രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ച​ട​ങ്ങു​ക​ൾ. ച​ട​ങ്ങി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ദേ​ശ ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ബ്രാ, ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​റ്റ്, ഡാ​ർ​സ​യി​റ്റ്, സീ​ബ്, മൊ​ബേ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റ് ന​ട​ക്കും.

ന്ധ​ഐ ല​വ് മൈ ​ഇ​ന്ത്യ’ എ​ന്ന ആ​ശ​യ​ത്തി​ൽ വാ​ദി​ക​ബീ​ർ സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ത്തി​ന് പു​റ​മെ ഇ​ന്ത്യ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഫ്ളോ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ക്കും. വൈ​കി​ട്ട് ഒ​മാ​ൻ ഷെ​രാ​ട്ട​ൻ ഹോ​ട്ട​ലി​ൽ സ്ഥാ​ന​പ​തി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് ഡി​ന്ന​ർ ന​ൽ​കും.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡി.​എ​ൻ.​റാ​വു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ​പ്ര​കാ​ശ് പി​ള്ള, പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ​ശി​ക​ല പ്ര​ഭാ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം