ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, August 15, 2017 5:48 AM IST
കു​വൈ​ത്ത്: മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് 2017 ന് ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന നോ​മി​നേ​ഷ​ൻ​സി​ൽ നി​ന്ന് IAK മാ​നേ​ജിം​ഗ് ക​മ്മി​റ്റി ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കും. മ​ത​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി സാ​മൂ​ഹി​ക സേ​വ​നം ചെ​യ്യു​ന്ന വ്യ​ക്തി​ക​ളെ​യാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ക. നോ​മി​നേ​ഷ​ൻ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 20 ആ​ണ്.

ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​ബാ​സി​യ കോ​ഓ​പ്പ​റേ​റ്റീ​വ് ക​മ്യൂ​ണി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ഓ​ണം ഈ​ദ് ആ​ഘോ​ഷ​മാ​യ "​ഓ​ണ​നി​ലാ​വ് 2017’ ലെ ​ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ​റാ​ൾ ജോ​സ് അ​റി​യി​ച്ചു.

നോ​മി​നേ​ഷ​ൻ അ​യ​ക്കേ​ണ്ട ഇ​മെ​യി​ൽ വി​ലാ​സം: [email protected]

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ